Msgr. ഡോ. കുര്യാക്കോസ് തടത്തിൽ റമ്പാൻ സ്ഥാനത്തേക്ക് ഉയർത്തപ്പെട്ടു

മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ യൂറോപ്പ് റീജിയണിന്റെ നിയുക്ത അപ്പോസ്തോലിക്ക്വിസിറ്റേറ്ററായ Msgr. ഡോ. കുരിയാക്കോസ്തടത്തിലിനെ നവംബർ 1 -ന് തിരുവല്ല അതിഭദ്രാസനാധ്യക്ഷൻ അഭിവന്ദ്യ തോമസ് മാർ കുറിലോസ് മെത്രാപ്പോലീത്തൻ ആർച്ച്ബിഷപ്പ് റമ്പാൻ  സ്‌ഥാനത്തേക്കുയർത്തി. തിരുവല്ല സെൻറ് ജോൺസ് മെത്രാപ്പോലീത്തൻ കത്തീഡ്രലിൽ അർപ്പിച്ച പരിശുദ്ധ കുർബ്ബാന മദ്ധ്യേ ആണ് ശുശ്രൂഷകൾ നടത്തപ്പെട്ടത്. അഭിവന്ദ്യ സാമുവേൽ മാർ ഐറേനിയോസ് മെത്രാപോലിത്ത, അഭിവന്ദ്യ വിൻസെൻ്റ്   മാർ  പൗലോസ് മെത്രാപോലിത്ത , അഭിവന്ദ്യ മാത്യൂസ് മാർ പോളികാർപ്പസ്മെത്രാപോലിത്ത, അഭിവന്ദ്യ ആൻ്റണി മാർ സിൽവാനോസ്മെത്രാപോലിത്ത, അഭിവന്ദ്യ ഏബ്രഹാം മാർ യൂലിയോസ്മെത്രാപോലിത്ത, അഭിവന്ദ്യ ജോഷ്വാ മാർ ഇഗ്നാത്തിയോസ്മെത്രാപോലിത്ത, അഭിവന്ദ്യയൂഹാനോൻ മാർ ക്രിസോസ്റ്റം മെത്രാപോലിത്ത എന്നിവർ സന്നിഹിതരായിരുന്നു. 

LEAVE A COMMENT