മോൺ. ഡോ. ജോൺ കുറ്റിയിൽ റമ്പാൻ സ്ഥാനത്തേക്കുയർത്തപ്പെട്ടു.

മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ തിരുവനന്തപുരം മേജർ അതിഭദ്രാസനത്തിന്റെ നിയുക്ത സഹായ മെത്രാൻ മോൺ. ഡോ. ജോൺ കുറ്റിയിലിനെ മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ തലവനും പിതാവുമായ മേജർ ആർച്ചുബിഷപ്പ് കാതോലിക്കോസ് കർദ്ദിനാൾ ബസേലിയോസ് ക്ളീമിസ് ബാവ റമ്പാൻ സ്‌ഥാനത്തേക്കുയർത്തി. കൊട്ടാരക്കര കിഴക്കേത്തെരുവ് പരിശുദ്ധ ത്രിത്വ മലങ്കര സുറിയാനി കത്തോലിക്കാ പള്ളിയിൽ ഇന്ന് രാവിലെ 7.00 മണിക്ക് വിശുദ്ധ കുർബ്ബാന മദ്ധ്യേ ആണ് ശുശ്രൂഷകൾ നടത്തപ്പെട്ടത്. ബിഷപ്പുമാരായ ജോഷ്വാ മാർ ഇഗ്നാത്തിയോസ്, സാമുവൽ മാർ ഐറേനിയോസ്, യൂഹാനോൻ മാർ ക്രിസോസ്റ്റം, യൂഹാനോൻ മാർ തിയഡോഷ്യസ് എന്നിവർ സഹകാർമികരായിരുന്നു.  വികാരി ജനറാൾമാർ, നിരവധി വൈദികർ, സന്യസ്തർ, വിശ്വാസികൾ, രാഷ്ട്രീയ സാമൂഹിക നേതാക്കന്മാർ മുതലായവർ പങ്കെടുത്തു.

LEAVE A COMMENT