മോൺസിഞ്ഞോർ. ഡോ. ജോർജ്ജ് പനംതുണ്ടിലിന്റെ റമ്പാൻ സ്ഥാനാരോഹണം 2023 ഓഗസ്റ്റ് 19 -ന്

ആർച്ച്ബിഷപ്പ് പദവിയിൽ ഖസാക്കിസ്ഥാനിലെ അപ്പസ്തോലിക് നുൺഷ്യോയായി(വത്തിക്കാൻ അംബാസിഡർ) പരിശുദ്ധ ഫ്രാൻസിസ് മാർപ്പാപ്പ നിയമിച്ച മലങ്കര സുറിയാനി കത്തോലിക്കാ സഭ തിരുവനന്തപുരം മേജർ അതിരൂപതാംഗമായ മോൺസിഞ്ഞോർ. ഡോ. ജോർജ്ജ്  പനംതുണ്ടിലിന്റെ മെത്രാഭിഷേക  ശുശ്രൂഷകൾ 2023 സെപ്റ്റംബർ 9 ശനിയാഴ്ച റോമിൽ വെച്ച് നടത്തപ്പെടുകയാണ്. 

അതിനു മുന്നോടിയായി അദ്ദേഹത്തെ മലങ്കര സഭ പാരമ്പര്യമനുസരിച്ച് റമ്പാൻ സ്ഥാനത്തേക്ക് ഉയർത്തുന്ന ശുശ്രൂഷകൾ 2023 ഓഗസ്റ്റ് 19 -ാം തീയതി ശനിയാഴ്ച രാവിലെ 8 :30ന് പട്ടം സെന്റ് മേരീസ് മേജർ ആർക്കി എപ്പാർക്കിയൽ  കത്തീഡ്രലിൽ വച്ച് മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ തലവനും പിതാവും തിരുവനന്തപുരം മേജർ അതിഭദ്രാസനത്തിന്റെ അധ്യക്ഷനുമായ മോറാൻ മോർ ബസേലിയോസ് കർദിനാൾ ക്ലീമിസ് കാതോലിക്കാ ബാവായുടെ മുഖ്യ കാർമികത്വത്തിലും അഭിവന്ദ്യ പിതാക്കന്മാരുടെ സഹകാർമികത്വത്തിലും നടത്തപ്പെടും.

LEAVE A COMMENT