നിയുക്ത മെത്രാപ്പൊലീത്ത വെരി റവ. ഡോ. മത്തായി കടവില്‍ ഓ.ഐ.സി റമ്പാൻ സ്ഥാനം സ്വീകരിച്ചു

മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ പൂനാ-കട്കി സെന്‍റ് എഫ്രേം ഭദ്രാസനത്തിന്‍റെ നിയുക്ത  മെത്രാപ്പൊലീത്ത വെരി റവ. ഡോ. മത്തായി കടവില്‍ ഓ.ഐ.സി-യുടെ റമ്പാൻ സ്ഥാനശുശ്രുഷ 2024 ജനുവരി 9 -ന് മുവാറ്റുപുഴ ഭദ്രാസനത്തിലെ പൂതൃക്ക ദൈവാലയത്തിൽ വച്ച് നടത്തപ്പെട്ടു. റമ്പാൻ സ്ഥാനശുശ്രുഷകൾക്ക് സഭയുടെ തലവനും പിതാവുമായ മോറാൻ മോർ ബസേലിയോസ് കർദ്ദിനാൾ ക്ലീമീസ് കാതോലിക്ക ബാവ മുഖ്യകാർമ്മികത്വം വഹിച്ചു. അഭിവന്ദ്യ പിതാക്കന്മാർ സഹകാർമ്മികർ ആയിരുന്നു. ബഹുമാനപെട്ട വൈദികരും, സന്യസ്തരും, അൽമായരും ശുശ്രുഷകളിൽ പങ്കെടുത്തു. വന്ദ്യ. കടവിൽ മാത്യൂസ് റമ്പാന്റെ മെത്രാഭിഷേക ശുശ്രുഷ 2024 ഫെബ്രുവരി 15-ന് പൂനാ-ഖഡ്കി സെൻറ് എഫ്രേം ഭദ്രാസനത്തിലെ മൗണ്ട് മാർ ഇവാനിയോസ്‌ സെന്ററിൽ വച്ച് നടത്തപ്പെടും.

LEAVE A COMMENT