_(2)_(1).jpg)
മാവേലിക്കര ഭദ്രാസനത്തിൻ്റെ നിയുക്ത ബിഷപായി മാത്യൂസ് മാർ പോളികാർപ്പ്സ് എപ്പിസ്കോപ്പ .
- By Admin --
- 30-05-2025 06:44 PM --
മലങ്കര സുറിയാനി കത്തോലിക്കാ സഭ മാവേലിക്കര ഭദ്രാസനത്തിൻ്റെ നിയുക്ത ബിഷപായി മാത്യൂസ് മാർ പോളികാർപ്പ്സ് എപ്പിസ്കോപ്പായെ മലങ്കര സുറിയാനി കത്തോലിക്കാ സഭ തലവൻ മോറാൻ മോർ ബസേലിയോസ് കർദ്ദിനാൾ ക്ലീമിസ് കാതോലിക്കാ ബാവ നിയമിച്ചു. നിയമന പ്രഖ്യാപനം ഇന്ന് വത്തിക്കാനിലും വൈകിട്ട് 3.30-ന് പട്ടം സെൻറ് മേരീസ് മേജർ ആർക്കിഎപ്പാർക്കിയൽ കത്തീഡ്രലിലും നടന്നു. പ്രാർത്ഥനയ്ക്കു ശേഷം നടന്ന ചടങ്ങിൽ മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ കൂരിയ മെത്രാൻ ആന്റണി മാർ സിൽവാനോസ് എപ്പിസ്കോപ്പ നിയമന പ്രഖ്യാപനം വായിച്ചു. മാവേലിക്കര ബിഷപായിരുന്ന ജോഷ്വാ മാർ ഇഗ്നാത്തിയോസ് മെത്രാപോലിത്ത ഭദ്രാസനാധ്യക്ഷ സ്ഥാനം വിരമിച്ചതിനെ തുടർന്നാണ് പുതിയ നിയമനം.
നിയുക്ത മാവേലിക്കര ഭദ്രാസനാദ്ധ്യക്ഷൻ അഭി. മാത്യൂസ് മാർ പൊളിക്കാർപ്പസ് മെത്ത്രാപ്പോലീത്തയുടെ സ്ഥാനാരോഹണം 2025 ജൂൺ 29 ഞായറാഴ്ച ഉച്ചയ്ക്കു ശേഷം 2 നു പുന്നമൂട് സെന്റ് മേരീസ് കത്തീഡ്രലിൽ വച്ചു നടത്തപ്പെടുന്നു.