പരിശുദ്ധ എപ്പിസ്കോപ്പൽ സുന്നഹദോസ് സമാപിച്ചു

മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ 29 -മത് സാധാരണ പരിശുദ്ധ സൂന്നഹദോസ് 2025 മാർച്ച് 10 മുതൽ 13 വരെ സഭയുടെ ആസ്ഥാന കാര്യാലയമായ തിരുവനന്തപുരം പട്ടം കാതോലിക്കേറ്റ് സെന്ററിൽ വച്ച് നടത്തപ്പെട്ടു. സഭയിലെ 16 പിതാക്കന്മാരും പരിശുദ്ധ സൂന്നഹദോസിൽ സംബന്ധിച്ചു. മാർച്ച് 11 -ന് മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ തലവനും പിതാവുമായ മോറാൻ മോർ ബസേലിയോസ് കർദിനാൾ ക്ലീമിസ് കാതോലിക്കാ ബാവയുടെ മുഖ്യകാർമികത്വത്തിലും സഭയിലെ മറ്റ് പിതാക്കന്മാരുടെ സഹകാർമ്മികത്വത്തിലും വിശുദ്ധ കുർബാന അർപ്പിച്ചു. 12 -ആം തിയതി സഭയിലെ വിവിധ സുന്നഹദോസ് കമ്മീഷനുകളുടെ സെക്രട്ടറിമാരുടെ മീറ്റിങ്ങും, 13 -ആം തിയതി സഭയിലെ സന്യാസ സമൂഹങ്ങളുടെ പ്രൊവിൻഷ്യൽ സുപ്പീരിയർസിന്റെയും, സുപ്പീരിയർ ജനറൽസിന്റെയും, ബൈബിൾ അപ്പോസ്തോലന്റെ ഡയറക്ടർമാരുടെയും മീറ്റിങ്ങും സുന്നഹദോസ് പിതാക്കന്മാരോടൊപ്പം നടത്തപ്പെട്ടു. സംസ്ഥാനത്ത് വ്യാപിക്കുന്ന അമിത ലഹരി ഉപഗോഗത്തിനെതിരെ സമൂഹമനഃസാക്ഷി ഒരുമിച്ച് നിന്ന് ഉണർന്ന് പ്രവർത്തിക്കണമെന്ന് സഭ സുന്നഹദോസ് അഭിപ്രായപ്പെട്ടു. മലങ്കര സുറിയാനി കാതോലിക്കാ സഭയുടെ ശതാപ്തിക്ക് ഒരുക്കമായുള്ള വചന വര്ഷാചരണത്തിന്റെ സമാപനവും പുനരൈക്യ വാർഷികവും സെപ്റ്റംബറിൽ പത്തനംതിട്ട ഭദ്രസനത്തിൽ വച്ച് നടത്തപെടുമെന്നും 2025 - 26 ആരാധനാക്രമ വർഷമായി ആചരിക്കുമെന്നും പരിശുദ്ധ എപ്പിസ്കോപ്പൽ സുന്നഹദോസ് അറിയിച്ചു. സഭയുടെ വിദ്യാഭ്യാസ കമ്മീഷന്റെ സെക്രട്ടറിയായി ഡോ. ജോജു ജോൺ, മീഡിയ കമ്മീഷൻ സെക്രട്ടറിയായി ഫാ. സ്‌കോട്ട് സ്ലീബ, അല്മായ കമ്മീഷൻ സെക്രട്ടറിയായി ഡോ. വർഗീസ് കെ. ചെറിയാൻ എന്നിവർ നിയമിതരായി. മാർച്ച് 13 -ന് സഭയുടെ 29 -മത് സാധാരണ പരിശുദ്ധ സൂന്നഹദോസ് സമാപിച്ചു.

LEAVE A COMMENT