മോറാൻ മോർ ബസേലിയോസ്‌ കർദ്ദിനാൾ ക്ളീമിസ് കാതോലിക്കാ ബാവ പരിശുദ്ധ ഫ്രാൻസിസ് മാർപ്പാപ്പയെ സന്ദർശിച്ചു

മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ തലവനും പിതാവുമായ മോറാൻ മോർ ബസേലിയോസ്‌ കർദ്ദിനാൾ ക്ളീമിസ് കാതോലിക്കാ ബാവ പരിശുദ്ധ ഫ്രാൻസിസ് മാർപ്പാപ്പയെ 2024 ഏപ്രിൽ 9 -ന് റോമിൽ സന്ദർശിച്ചു. ബഥനി മിശിഹാനുകരണ സന്യാസിനി സമൂഹത്തിന്റെ 100 -ആം വാർഷികം ആഘോഷിക്കുന്ന സാഹചര്യത്തിൽ മദർ ജനറൽ സിസ്റ്റെർ ആർദ്ര എസ്. ഐ. സി, മദർ പ്രൊവിൻഷ്യൽസ്, മറ്റ് സിസ്റ്റെർസ് എന്നിവരും അഭിവന്ദ്യ കാതോലിക്കാ ബാവയോടൊപ്പം പരിശുദ്ധ ഫ്രാൻസിസ് മാർപാപ്പയെ സന്ദർശിക്കുകയും ഏപ്രിൽ 11 -ന് വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസലിക്കയിൽ വച്ച് അഭിവന്ദ്യ കാതോലിക്കാ ബാവയുടെ മുഖ്യ കാർമ്മികത്വത്തിലും മാറ്റ് വൈദികരുടെ സഹ കാർമ്മികത്വത്തിലും വിശുദ്ധ കുർബാന അർപ്പിക്കുകയും ചെയ്തു. അതേത്തുടർന്ന് റോമിലെ ജനറലേറ്റ ഹൌസ് ഓഫ് ദി സൊസൈറ്റി ഓഫ് ജീസസിൽ വച്ച് പൊതുസമ്മളനവും നടത്തപ്പെട്ടു.

LEAVE A COMMENT