മോറാൻ മോർ ബസേലിയോസ് കർദ്ദിനാൾ ക്ലീമിസ് കാതോലിക്കാ ബാവായ്ക്ക് ബസേലിയോസ് തോമസ് പ്രഥമൻ ബാവാ എക്സലൻസ് അവാർഡ് സമർപ്പിച്ചു.

മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ തലവനും പിതാവുമായ മോറാൻ മോർ ബസേലിയോസ് കർദ്ദിനാൾ ക്ലീമിസ് കാതോലിക്കാ ബാവായ്ക്ക് യാക്കോബായ സുറിയാനി സഭയുടെ പ്രഥമ 'ബസേലിയോസ് തോമസ് പ്രഥമൻ ബാവാ എക്സലൻസ് അവാർഡ്' സമ്മാനിച്ചു. ഡിസംബർ 28 ഞായറാഴ്ച വൈകിട്ട് 7 മണിക്ക് പുത്തൻകുരിശിലെ പാത്രിയർക്കീസ് സെന്ററിൽ വെച്ച് നടന്ന ചടങ്ങിൽ യാക്കോബായ സഭയുടെ ശ്രേഷ്ഠ കാതോലിക്ക ആബുൻ  മോർ ബസേലിയോസ് ജോസഫ്  ബാവാ തിരുമേനി പുരസ്കാരം സമർപ്പിച്ചു.
ക്രൈസ്തവ സഭകൾ തമ്മിലുള്ള സാഹോദര്യം ഊട്ടിയുറപ്പിക്കുന്നതിനും സാമൂഹിക പ്രതിബദ്ധതയുള്ള പ്രവർത്തനങ്ങൾക്കും കർദ്ദിനാൾ ക്ലീമിസ് ബാവാ നൽകി വരുന്ന നേതൃത്വപരമായ പങ്കിനെ അർഹനാക്കി. 

യാക്കോബായ സഭയിലെ മെത്രാപ്പോലീത്തമാർ, വൈദികർ, വിവിധ സഭകളിലെ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്ത ചടങ്ങിൽ, സഭാ ഐക്യത്തിന്റെ സന്ദേശമാണ് ഉയർന്നു കേട്ടത്. 

മലങ്കര സുറിയാനി കത്തോലിക്കാ സഭയിലെ വൈദികരുടെ നേതൃത്വത്തിലുള്ള സംഘവും ഈ ചരിത്ര മുഹൂർത്തത്തിന് സാക്ഷ്യം വഹിക്കാൻ പുത്തൻകുരിശിൽ എത്തിയിരുന്നു.

LEAVE A COMMENT