അഭിവന്ദ്യ ആബൂൻ മാർ ബസേലിയോസ് ജോസഫ് കാതോലിക്ക ബാവായ്ക്ക് തിരുവല്ല സെൻറ് ജോൺസ് കത്തീഡ്രലിൽ സ്വീകരണം

യാക്കോബായ സഭയുടെ തലവനായി പുതുതായി നിയമിക്കപ്പെട്ട ആബൂൻ മാർ ബസേലിയോസ് ജോസഫ് കാതോലിക്ക ബാവായ്ക്ക് , മലങ്കര സുറിയാനി കാതോലിക്ക സഭയുടെ തിരുവല്ല സെൻറ് ജോൺസ് കത്തീഡ്രലിൽ വെച്ച് തിരുവല്ല അതിഭദ്രാസന ആർച്ച് ബിഷപ്പ് അഭിവന്ദ്യ തോമസ് മാർ കൂറിലോസ് മെത്രാപ്പോലീത്തയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി.
"പ്രതിസന്ധികളുടെ നടുവിൽ യാക്കോബായ സുറിയാനി സഭയെ ഏറ്റവും കരുതിയ സഭയാണ് മലങ്കര സുറിയാനി കാതോലിക്ക സഭയെന്നു " അഭിവന്ദ്യ ബസേലിയോസ് ജോസഫ് കാതോലിക്ക ബാവ.

LEAVE A COMMENT