അഭിവന്ദ്യ മാർ ഒസ്താത്തിയോസും അഭിവന്ദ്യ മാർ അലെക്സിയോസും അഭിഷിക്തരായി.

മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ യൂറോപ്പിന്റെ  അപ്പോസ്തോലിക്ക്  വിസിറ്റേറ്ററായി തിരഞ്ഞെടുക്കപ്പെട്ട മോൺ. ഡോ. കുര്യാക്കോസ് തടത്തിൽ  റമ്പാന്റെയും, തിരുവനന്തപുരം മേജർ അതിഭദ്രസനത്തിന്റെ നിയുക്ത സഹായമെത്രാനായി തിരഞ്ഞെടുക്കപ്പെട്ട മോൺ. ഡോ. യൂഹാനോൻ കുറ്റിയിലിൽ റമ്പാന്റെയും,മെത്രാഭിഷേക ശുശ്രൂഷ 2025 നവംബർ 22 രാവിലെ 8 മണിക്ക് തിരുവനന്തപുരം പട്ടം സെൻറ് മേരീസ് മേജർ  ആർക്കി എപ്പർക്കിയൽ കത്തീഡ്രലിൽ വച്ച് നടത്തപ്പെട്ടു. മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ തലവനും പിതാവുമായ മോറാൻ മോർ ബസേലിയോസ് കർദിനാൾ ക്ളീമിസ്കാതോലിക്കാ ബാവ ശുശ്രൂഷകൾക്ക്മുഖ്യകാർമ്മികത്വം വഹിച്ചു. സഭയിലെ മറ്റ് പിതാക്കന്മാർ സഹകാർമികരായിരുന്നു. കൂടാതെ സഹോദരി സഭകളിലെ പിതാക്കന്മാരും, വൈദികരും, സന്യസ്തരും, അല്മായരും, രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക നേതാക്കന്മാരും ശുശ്രൂഷയിൽ സംബന്ധിച്ചു. തുടർന്ന് മോറാൻ മോർ ബസേലിയോസ് കർദിനാൾ ക്‌ളീമിസ് കാതോലിക്കാ ബാവയുടെ അധ്യക്ഷതയിൽ കൂടിയ പൊതുസമ്മേളനത്തിൽ മലങ്കര മാർത്തോമാ മെത്രാപോലിത്ത അഭിവന്ദ്യ   തിയോഡോഷ്യസ്സ് മാർത്തോമാ  മെത്രാപ്പോലീത്ത  ആശംസകൾ അർപ്പിച്ച് സംസാരിച്ചു.

LEAVE A COMMENT