
അഭിവന്ദ്യ ഡോ.ഡി.സെൽവരാജ് പിതാവ് അഭിഷിക്തനായി
- By Admin --
- 27-03-2025 12:39 PM --
നെയ്യാറ്റിൻകര രൂപതയുടെ പിന്തുടർച്ചവകാശമുള്ള ആദ്യസഹമെത്രാനായി അഭിവന്ദ്യ
ഡോ.ഡി.സെൽവരാജ് പിതാവ് അഭിഷിക്തനായി. നിരവധി മെത്രാന്മാരും വൈദികരും സന്യസ്തരും അൽമായരും ഈ ധന്യമുഹൂർത്തതിന് സാക്ഷ്യമേകി.നെയ്യാറ്റിൻകര രൂപത അധ്യക്ഷനായ അഭിവന്ദ്യ ഡോ. വിൻസെന്റ് സാമൂവേൽ പിതാവ് മുഖ്യകാർമികനായ ചടങ്ങിന് തിരുവനന്തപുരം ലത്തീൻ അതിരൂപത മെത്രാപ്പൊലീത്ത അഭിവന്ദ്യ ഡോ.തോമസ് ജെ. നെറ്റോ പിതാവും പുനലൂർ രൂപത മെത്രാൻ അഭിവന്ദ്യ ഡോ.സെൽവിസ്റ്റർ പൊന്നുമുത്തൻ പിതാവും മുഖ്യസഹകാർമികരായി