.jpeg)
മലങ്കര സുറിയാനി കത്തോലിക്കാ സഭ മാവേലിക്കര ഭദ്രാസനാധ്യക്ഷനായി അഭിവന്ദ്യ മാത്യൂസ് മാർ പോളിക്കാർപ്പോസ് മെത്രാപ്പോലീത്ത സ്ഥാനമേറ്റു.
- By Admin --
- 30-06-2025 09:57 AM --
മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ മാവേലിക്കര ഭദ്രാസനാധ്യക്ഷനായി അഭിവന്ദ്യ മാത്യൂസ് മാർ പോളിക്കാർപ്പോസ് മെത്രാപ്പോലീത്ത സ്ഥാനമേറ്റു. സ്ഥാനാരോഹണ ശുശ്രുഷ ജൂൺ 29 -)൦ തീയതി രണ്ടു മണിക്ക് മാവേലിക്കര പുന്നമൂട് സെൻറ് മേരീസ് കത്തീഡ്രലിൽ വെച്ച് നടത്തപ്പെട്ടു. സഭയുടെ തലവനും പിതാവുമായ മോറാൻ മോർ ബസേലിയോസ് ക്ളീമിസ് കാതോലിക്ക ബാവ സ്ഥാനാരോഹണ ശുശ്രുഷയ്ക്ക് മുഖ്യകാർമികത്വം വഹിച്ചു.
തിരുവല്ല അതിഭദ്രാസനാധ്യക്ഷൻ അഭിവന്ദ്യ തോമസ് മാർ കൂറിലോസ് മെത്രാപ്പോലീത്ത വചന സന്ദേശം നൽകി. മലങ്കര കത്തോലിക്കാ സഭ കൂരിയ ബിഷപ്പ് ആൻ്റണി മാർ സിൽവാനോസ് എപ്പിസ്കോപ്പ തിരുവനന്തപുരം മേജർ അതിഭദ്രാസന സഹായ മെത്രാനായിരുന്ന മാത്യൂസ് മാർ പൊളിക്കാർപ്പോസിനെ മാവേലിക്കര ഭദ്രാസന മെത്രാപ്പോലീത്തയായി നിയമിച്ചുകൊണ്ടുള്ള എപ്പിസ്കോപ്പൽ സുനഹദോസിന്റെ കൽപന വായിച്ചു.
വിശുദ്ധ കുർബാനയ്ക്കു ശേഷം അഭിവന്ദ്യ ജോഷുവ മാർ ഇഗ്നാത്തിയോസ് മെത്രാപ്പോലീത്തയ്ക്ക് സ്നേഹ നിർഭരമായ യാത്രയയപ്പും നൽകി. അനുമോദന സമ്മേളനം കേന്ദ്രമന്ത്രി ശ്രീ ജോർജ് കുര്യൻ ഉദ്ഘാടനം ചെയ്തു.വിവിധ സഭകളിലെ ബിഷപ്പുമാരും, രാഷ്ട്രീയ സാമൂഹിക നേതാക്കളും ചടങ്ങിൽ പങ്കെടുത്തു.