.jpeg)
മലങ്കര കത്തോലിക്കാ സഭയ്‌ക്ക് രണ്ടു പുതിയ മെത്രാന്മാർ
- By Admin --
- 19-09-2025 04:34 PM --
മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ യുറോപ്പിലെ അപ്പസ്തോലിക വിസിറ്റേറ്റർ ആയി ഡോ. കുര്യാക്കോസ് തടത്തിലിനെയും തിരുവനന്തപുരം മേജർ അതിഭദ്രാസന സഹായ മെത്രാനായി ഡോ. ജോൺ കുറ്റിയിലിനെയും മലങ്കര സുറിയാനി കത്തോലിക്കാ സഭ തലവൻ മോറാൻ മോർ ബസേലിയോസ് കർദ്ദിനാൾ ക്ലീമിസ് കാതോലിക്കാ ബാവ നിയമിച്ചു. നിയമന പ്രഖ്യാപനം ഇന്ന് 3.30- ന് വത്തിക്കാനിലും അടൂർ മാർ ഇവാനിയോസ് നഗറിലും നടന്നു. പ്രാർത്ഥനയ്ക്കു ശേഷം നടന്ന ചടങ്ങിൽ തിരുവല്ല അതിഭദ്രാസനാധ്യക്ഷൻ അഭിവന്ദ്യ തോമസ് മാർ കൂറിലോസ് മെത്രാപ്പോലീത്തൻ ആർച്ച്ബിഷപ് നിയമന പ്രഖ്യാപനം വായിച്ചു. മെത്രാഭിഷേക ശുശ്രുഷ നവംബർ 22 ശനിയാഴ്ച തിരുവനന്തപുരത്തു വെച്ച് നടത്തപ്പെടും.