സെൻ്റ് മേരീസ് മലങ്കര മേജർ സെമിനാരിയിൽ മലങ്കര ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് തിയോളജിയുടെ പുതിയ അക്കാദമിക് ബ്ലോക്കിൻ്റെ ശിലാസ്‌ഥാപന കർമ്മം നിർവഹിച്ചു.

തിരുവനന്തപുരം: മലങ്കര മേജർ സെമിനാരിയിൽ മലങ്കര ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് തിയോളജിയുടെ (എം.ഐ.ടി) പുതിയ അക്കാദമിക് ബ്ലോക്കിൻ്റെ ആശീർവാദകർമ്മവും ശിലാസ്ഥാപനവും റോമിലെ തിരുസിംഹാസനത്തിൻ്റെ അന്തർദേശീയ കാര്യാലയത്തിന്റെ മുഖ്യ കാര്യദർശി ആർച്ചുബിഷപ്പ് പോൾ ഗല്ലഗർ തിരുമേനി, സഭയുടെ തലവനും പിതാവുമായ ബസേലിയോസ് കർദ്ദിനാൾ ക്ലീമിസ് കാതോലിക്കാബാവായുടെ സാന്നിധ്യത്തിൽ നിർവഹിച്ചു.

ഇത് സെമിനാരിയുടെ ചരിത്രത്തിലെ ഒരു സുപ്രധാന നാഴികക്കല്ലാണ്. മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ ദൈവശാസ്ത്രപരമായ വിദ്യാഭ്യാസത്തിനും ആത്മീയ വളർച്ചയോടുമുള്ള പ്രതിബദ്ധതയ്ക്കും ഈ വികസനം പിന്തുണ നൽകുന്നു. റോമിലെ ഡിക്കാസ്‌റ്ററി ഓഫ് എഡ്യൂക്കേഷന്റെ നിർദ്ദേശങ്ങൾക്കനുസൃതമായിട്ടാണ് ഈ പുതിയ ബ്ലോക്ക്. ഇതിലൂടെ ദൈവശാസ്ത്രപരമായ വിഷയങ്ങളിലും മറ്റ് ക്രിസ്തീയ വിദ്യാഭ്യാസ പഠനങ്ങളിലും എം.ഐ.ടിയുടെ പഠന പരിപാടികളും അക്കാദമിക് കാര്യക്ഷമതയും വർദ്ധിപ്പിക്കും.

ഈ പരിപാടിയിൽ മേജർ സെമിനാരി റെക്ടർ ബഹു. ഡോ. എബ്രാഹം ചരിവുപുരയിടത്തിൽ അച്ചൻ, മറ്റ് വൈദീകർ, സെമിനാരി വിദ്യാർത്ഥികൾ എന്നിവർ സന്നിഹിതരായിരുന്നു.

LEAVE A COMMENT