കഠിനംകുളം ലിറ്റിൽ ഫ്ലവർ മലങ്കര സുറിയാനി കത്തോലിക്കാ ദേവാലയം കൂദാശ ചെയ്തു.
- By Admin --
- 03-03-2026 09:10 PM --
തിരുവനന്തപുരം മേജർ അതിരൂപതയിലെ കഠിനംകുളം സെന്റ് ലിറ്റിൽ ഫ്ലവർ മലങ്കര സുറിയാനി കത്തോലിക്കാ ഇടവക സമൂഹത്തിനായി നിർമ്മിച്ച ദേവാലയത്തിന്റെ കൂദാശ കർമ്മം ഭക്തിനിർഭരമായ ചടങ്ങുകളോടെ നടന്നു. 2026 ഫെബ്രുവരി 15 ഞായറാഴ്ച വൈകുന്നേരം 4 മണിക്ക് നടന്ന ചടങ്ങുകൾക്ക് മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ തലവനും പിതാവുമായ മോറാൻ മോർ ബസേലിയോസ് കർദ്ദിനാൾ ക്ലീമിസ് കാതോലിക്കാ ബാവാ മുഖ്യകാർമ്മികത്വം വഹിച്ചു. അഭിവന്ദ്യ ആന്റണി മാർ സിൽവാനോസ് പിതാവും, അഭിവന്ദ്യ യൂഹാനോൻ മാർ അലക്സിയോസ് പിതാവും കൂദാശ കർമ്മങ്ങളിൽ സഹകാർമ്മികരായിരുന്നു. ദേവാലയ പുനർനിർമ്മാണത്തിൽ സഹകരിച്ച എല്ലാവർക്കും ഇടവക വികാരി ഫാ. തോമസ് മടുക്കുംമൂട്ടിൽ നന്ദി അറിയിച്ചു.