.jpeg)
ആഗോള കത്തോലിക്കാ സഭയിലെ ജൂബിലി വർഷത്തിൽ പൗരസ്ത്യ സഭകൾക്കായുള്ള ജൂബിലി ആഘോഷം
- By Admin --
- 14-05-2025 05:53 PM --
ആഗോള കത്തോലിക്കാ സഭയിലെ ജൂബിലി വർഷത്തിൽ പൗരസ്ത്യ സഭകൾക്കായുള്ള ജൂബിലി ആഘോഷത്തോടനുബന്ധിച്ച്, 2025 മെയ് 13-ന് വൈകുന്നേരം റോമിലെ സെൻ്റ് മേരീസ് മേജർ ബസിലിക്കയിൽ പാശ്ചാത്യ സുറിയാനി ആരാധനാ പാരമ്പര്യത്തിലെ സഭകളായ മലങ്കര സുറിയാനി കത്തോലിക്കാ സഭ, മാറോനീത്താ സുറിയാനി കത്തോലിക്കാ സഭ, സുറിയാനി കത്തോലിക്കാ സഭ എന്നീ സഭകൾ സുറിയാനി, അറബി, ഇംഗ്ലീഷ്, മലയാളം ഭാഷകളിൽ നടത്തിയ സന്ധ്യാ പ്രാർത്ഥനയ്ക്ക് മോറാൻ മോർ ഇഗ്നാത്തിയോസ് യൂസഫ് യൗനാൻ തൃതീയൻ പാത്രിയാർക്കീസ് ബാവായും മോറാൻ മോർ ബസേലിയോസ് കർദ്ദിനാൾ ക്ലീമിസ് കാതോലിക്കാ ബാവായും നേതൃത്വം നൽകി.
പൗരസ്ത്യ കാര്യാലയ പ്രീഫെക്ട് ക്ലൗദിയോ കർദ്ദിനാൾ ഗുജറോത്തി, വിവിധ പൗരസ്ത്യ സഭകളിലെ മെത്രാപ്പോലീത്താമാർ, വൈദികർ, സന്യസ്തർ, വൈദിക വിദ്യാർത്ഥികൾ, അല്മായർ എന്നിവർ പങ്കുചേർന്ന സന്ധ്യാ പ്രാർത്ഥനയ്ക്കു ശേഷം പരിശുദ്ധ ഫ്രാൻസിസ് മാർപാപ്പയുടെ കബറിടത്തിൽ മോറാൻ മോർ ബസേലിയോസ് കർദ്ദിനാൾ ക്ലീമിസ് കാതോലിക്കാ ബാവായുടെ നേതൃത്വത്തിൽ മലങ്കര സുറിയാനി കത്തോലിക്കാ സഭാംഗങ്ങൾ പ്രാർത്ഥിച്ചു.