മദർ മേരി കല്ലറയ്ക്കലിന്റെ റൂബി ജൂബിലി ആഘോഷിച്ചു

മേരി  മക്കൾ സന്യാസിനി സമൂഹത്തിന്റെ സഹസ്ഥാപക ബഹുമാനപ്പെട്ട മദർ മേരി  കല്ലറയ്ക്കലിന്റെ സ്വർഗ്ഗ പ്രവേശനത്തിന്റെ റൂബി ജൂബിലി ജൂലൈ 29  -ന് തിരുവനന്തപുരം പോങ്ങുമൂട് പ്രൊവിൻഷ്യൽ ഹൗസിൽ വെച്ച് ആഘോഷിച്ചു.  മോറാൻ മോർ ബസേലിയോസ് കർദിനാൾ  ക്ളീമിസ് കാതോലിക്ക ബാവ പോങ്ങുമൂട് ചാപ്പലിൽ പരിശുദ്ധ കുർബാന അർപ്പിച്ചു കൊണ്ട് റൂബി ജൂബിലി ആഘോഷങ്ങൾക്കു തുടക്കം കുറിച്ചു.തുടർന്ന് അനുസ്മരണ സമ്മേളനം മേരി  മക്കൾ സന്യാസിനി സമൂഹം മദർ ജനറൽ ലിഡിയ ഡി. എം. ഉത്‌ഘാടനം ചെയ്തു. ആറു പ്രൊവിൻസുകളിൽ നിന്നും പ്രൊവിൻഷ്യൽ സുപ്പീരിയർസ്, സിസ്റ്റേഴ്സ് എന്നിവർ സന്നിഹിതരായിരുന്നു.

LEAVE A COMMENT