നാമഹേതുക തിരുന്നാൾ ആഘോഷിച്ചു.
- By Admin --
- 02-01-2025 10:02 PM --
മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ തലവനും പിതാവുമായ മോറാൻ മോർ ബസേലിയോസ് കർദ്ദിനാൾ ക്ലീമിസ് കാതോലിക്കാ ബാവയുടെ നാമഹേതുക തിരുന്നാൾ ആഘോഷിച്ചു. നാമഹേതുക തിരുന്നാളിനോടനുബന്ധിച്ച് 2025 ജനുവരി 2 ന് തിരുവനന്തപുരം പട്ടം സെന്റ് മേരിസ് മേജർ ആർക്കിഎപ്പാർക്കിയൽ കത്തീഡ്രലിൽ കാതോലിക്കാ ബാവയുടെ മുഖ്യകാർമികത്വത്തിൽ വിശുദ്ധ കുർബാന അർപ്പിച്ചു. സഭയിലെ മറ്റു പിതാക്കന്മാർ സഹകാർമികരായിരുന്നു. ഇതോടനുബന്ധിച്ച് കർദ്ദിനാൾ മാർ ജോർജ് ജേക്കബ് കൂവക്കാട് പിതാവിന് മലങ്കര കത്തോലിക്കാ സഭയുടെ സ്വീകരണം നൽകി. തുടർന്ന് മോറാൻ മോർ ബസേലിയോസ് കർദ്ദിനാൾ ക്ലീമിസ് കാതോലിക്കാ ബാവ മലങ്കര സുറിയാനി കത്തോലിക്കാസഭയുടെ ആദരവുകൾ അർപ്പിച്ച് സംസാരിച്ചു. നാമഹേതുക തിരുന്നാൾ ആഘോഷപരിപാടികൾക്ക് മുഖ്യാതിഥിയായ അത്യഭിവന്ദ്യ കർദ്ദിനാൾ മാർ ജോർജ് ജേക്കബ് കൂവക്കാട് പിതാവ് വിശുദ്ധ കുർബാന മദ്ധ്യേ വചന സന്ദേശം നൽകി.