ജൂബിലി ആഘോഷിച്ചു

മേരി മക്കൾ സന്യാസിനി സമൂഹത്തിലെ 40 സിസ്റ്റേഴ്സ് തങ്ങളുടെ സന്യാസ സമർപ്പണത്തിൻ്റെ സുവർണ്ണ, രജത ജൂബിലി തിരുവനന്തപുരം കുടപ്പനക്കുന്ന് DM Generalate -ൽ വച്ച് 2025 ജനുവരി -ന് ആഘോഷിച്ചു. മലങ്കര സുറിയാനി കത്തോലിക്ക സഭയുടെ തലവനും പിതാവുമായ മോറാൻ മോർ ബസേലിയോസ് കർദ്ദിനാൾ ക്ലിമീസ് കാതോലിക്കാ ബാവ വിശുദ്ധ കുർബാന അർപ്പിച്ച് വചന സന്ദേശം നൽകി. വിശുദ്ധ കുർബാനയ്ക്കുശേഷം ബഹുമാനപ്പെട്ട സുപ്പീരിയർ ജനറൽ സി. ഡോ. ലിഡിയയുടെ നേതൃത്വത്തിൽ ആറ് പ്രൊവിൻസുകളുടെയും പ്രൊവിൻഷ്യൽ സുപ്പീരിയേഴ്‌സും, ടീം അംഗങ്ങളും, സിസ്റ്റേഴ്സും ചേർന്ന് കതോലിക്കാ ബാവാക്ക് നാമഹേതുകതിരുനാൾ ആശംസകൾ നേർന്നു.
 

LEAVE A COMMENT