എം.സി.വൈ.എം. സഭാതല സുവർണ ജൂബിലി സമാപിച്ചു
- By Catholicate --
- 06-01-2023 02:01 PM --
മാവേലിക്കര: മലങ്കര കാത്തലിക് യൂത്ത് മൂവ്മെന്റ് സഭാതല സുവർണ ജൂബിലി സമാപനവും ഗ്ലോബൽ മീറ്റും 2019 ജനുവരി 19, 20 തീയതികളിൽ മാവേലിക്കര ഭദ്രാസനത്തിലെ പുന്നമൂട് കത്തീഡ്രലിൽ നടന്നു. മോറാൻ മോർ ബസേലിയോസ് കർദിനാൾ ക്ളീമിസ് കാതോലിക്കാ ബാവ ഉത്‌ഘാടനം ചെയ്തു.
എം.സി.വൈ.എം. സഭാതല പ്രസിഡന്റ് ടിനു കുര്യാക്കോസ് അധ്യക്ഷത വഹിച്ചു. അഭിവന്ദ്യ ജോഷ്വാ മാർ ഇഗ്നാത്തിയോസ് തിരുമേനി അനുഗ്രഹ പ്രഭാഷണം നടത്തി. യുവജന കമ്മീഷൻ ചെയർമാൻ അഭിവന്ദ്യ വിൻസെന്റ് മാർ പൗലോസ് തിരുമേനി സന്ദേശം നൽകി.
അഭിവന്ദ്യ യൂഹാനോൻ മാർ ക്രിസോസ്റ്റം തിരുമേനി ആശംസകൾ നേർന്നു. തദവസരത്തിൽ മുൻകാല നേതാക്കന്മാരെ ആദരിക്കുകയും ചെയ്തു. ബഹു. ഫാ. സെബാസ്റ്റ്യൻ ജോൺ കിഴക്കേതിൽ, ബഹു. ഫാ. ഫിലിപ്പ് ഇടയനവിള, ബഹു. ഫാ. ഡെന്നിസ് മുകളുംപുറത്തു എന്നിവർ പ്രസംഗിച്ചു.