സഭാതല യുവജന ദിനാഘോഷം - ഹെസദ് 2k24 

മലങ്കര കാത്തലിക് യൂത്ത് മൂവ്മെന്റിന്റെ  നേതൃത്വത്തിൽ സഭാതല യുവജന സംഗമം ഹെസദ് 2k24  തിരുവല്ല അതിഭദ്രാസനത്തിന്റെ ആതിഥേയത്വത്തിൽ ഒക്ടോബർ 20 ന് ഷെവലിയാർ വർഗീസ് കരിപ്പായിൽ നഗറിൽ (തിരുവല്ല സെൻറ് ജോൺസ് മെത്രാപ്പോലീത്തൻ കത്തീഡ്രൽ) വച്ച് നടന്നു. തിരുവല്ല അതിഭദ്രാസന മെത്രാപ്പോലീത്തൻ  ആർച്ചുബിഷപ്പ്  അഭിവന്ദ്യ തോമസ് മാർ കൂറിലോസ് പിതാവിന്റെ മുഖ്യകാർമികത്തിലും, യുവജന കമ്മീഷൻ ചെയർമാൻ അഭിവന്ദ്യ മാത്യൂസ് മാർ പോളികാർപ്പസ് എപ്പിസ്കോപ്പ, സഭാതല ഡയറക്ടർ ഫാ. ഡോ. പ്രഭീഷ് ജോർജ്, വിവിധ ഭദ്രാസന ഡയറക്ടർ അച്ചന്മാർ എന്നിവരുടെ സഹകാർമികത്തിലും നടന്ന വിശുദ്ധ കുർബാനയോടെ ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. എം.സി. വൈ.എം. സഭാതല പ്രസിഡൻറ് ശ്രീ മോനു ജോസഫ്  അധ്യക്ഷത വഹിച്ച പൊതുസമ്മേളനം ബഹു. കേന്ദ്ര ന്യൂനപക്ഷ, ഫിഷറീസ് സഹമന്ത്രി അഡ്വക്കേറ്റ് ജോർജ് കുര്യൻ ഉദ്ഘാടനം ചെയ്തു. സഭാതല ജനറൽ സെക്രട്ടറി ലിനൂ ഡാനിയേൽ മീറ്റിംഗിന് സ്വാഗതം ആശംസിച്ചു. സഭാതല ഡയറക്ടർ ഫാ. പ്രഭീഷ് ജോർജ് ആമുഖ സന്ദേശം നൽകി. ആർച്ചുബിഷപ്പ് അഭിവന്ദ്യ തോമസ് മാർ കൂറിലോസ് മെത്രാപ്പോലീത്ത അനുഗ്രഹ പ്രഭാഷണം നടത്തി. യുവജന കമ്മീഷൻ ചെയർമാൻ അഭിവന്ദ്യ മാത്യൂസ് മാർ പോളികാർപ്പസ് എപ്പിസ്കോപ്പ മുഖ്യപ്രഭാഷണം നടത്തി. ഫാ. റോയി കണ്ണൻചിറ സി.എം.ഐ. യൂത്ത് സെമിനാർ നയിച്ചു. ക്രമീകരണങ്ങൾക്ക്  തിരുവല്ല അതിഭദ്രാസന മുഖ്യ വികാരി ജനറാൾ ഫാ. ഡോ. ഐസക് പറപ്പള്ളിൽ,  തിരുവല്ല അതിഭദ്രാസന ഡയറക്ടർ ഫാ. ചെറിയാൻ കുരിശുംമൂട്ടിൽ, എം.സി. വൈ.എം. അതിഭദ്രസന പ്രസിഡൻറ് സിറിയക് വി. ജോൺ നേതൃത്വം നൽകി. എം. സി.വൈ. എം. 2025 ലെ ഹെസദിന് ആതിഥേയത്വം വഹിക്കുന്ന മാർത്താണ്ഡം ഭദ്രാസനത്തിന് എം.സി. വൈ.എം. പതാക കൈമാറിക്കൊണ്ട് 2024 വർഷത്തെ ഹെസദിന് സമാപനം കുറിച്ചു.
 

LEAVE A COMMENT