ലോക യുവജന സംഗമത്തിന് തിരശ്ശീല വീണു

പോർച്ചുഗലിലെ ലിസ്ബൺ നഗരത്തിൽ 2023 ഓഗസ്റ്റ് 1-ന് ആരംഭിച്ച ലോക കത്തോലിക്കാ യുവജനദിനാചരണം ഓഗസ്റ്റ് 6 -ന് അവസാനിച്ചു. അതോടൊപ്പം ഫ്രാൻസിസ് മാർപാപ്പായുടെ നാല്പത്തിരണ്ടാം വിദേശ അപ്പൊസ്തോലിക പര്യടനംകൂടിയായിരുന്നു ഈ യാത്ര. യുവജനദിനാചരണത്തിൽ പങ്കുകൊള്ളുന്നതിനും അതിനു സമാപനം കുറിക്കുന്നതിനുമായിരുന്നു മാർപാപ്പാ ലിസ്ബണിൽ എത്തിയത്. "നിങ്ങളെ പേര് ചൊല്ലി വിളിക്കുന്ന സ്നേഹമാണ് ക്രിസ്തുനാഥൻ" എന്ന മാർപാപ്പായുടെ വാക്കുകൾ യുവജനങ്ങളെ ആവേശഭരിതരാക്കി.  

ആതിഥേയർക്കും പോർച്ചുഗൽ പ്രസിഡന്റ് മാർസെലോ റെബെലോ ഡി സൂസയ്ക്കും സംഘാടകർക്കും നന്ദി പറഞ്ഞുകൊണ്ട് നന്ദി എന്നർത്ഥം വരുന്ന "ഒബ്രിഗഡോ" എന്ന പോർച്ചുഗീസ് വാക്ക് മാർപാപ്പാ പലതവണ ആവർത്തിച്ചു. ഈ മഹത്തായ ഒത്തുചേരലിന് ആതിഥേയത്വം വഹിച്ചതിന് ലിസ്ബണിനോടും പങ്കെടുക്കാനെത്തിയ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള യുവജനങ്ങളോടും മാർപാപ്പാ തന്റെ നന്ദിയും സ്‌നേഹവും പ്രകടിപ്പിച്ചു. ഞായറാഴ്ച രാത്രി റോമൻ സമയം 9.40-ന് അതായതു ഇന്ത്യൻ സമയം തിങ്കളാഴ്ച പുലർച്ചെ 1.10-ന് മാർപാപ്പാ വത്തിക്കാനിൽ തിരിച്ചെത്തി. ഓഗസ്റ്റ് 2-6 വരെ നീണ്ട പഞ്ചദിന ഇടയസന്ദർശനത്തിൽ പാപ്പാ കര-വ്യോമ മാർഗ്ഗങ്ങളിലൂടെ 4149 കിലോമീറ്റർ ദൂരം സഞ്ചരിച്ചു.

LEAVE A COMMENT