സഭാതല സുവിശേഷ സംഘം എട്ടാം ബാച്ച് കൈവയ്പ്പ് ശുശ്രുഷ

മലങ്കര സുറിയാനി കത്തോലിക്കാ സഭ സുവിശേഷ സംഘത്തിന്റെ സഭാതലത്തിലുള്ള പരിശീലനം പൂർത്തിയാക്കിയ എട്ടാം ബാച്ചിന്റെ കൈവയ്പ്പ് ശുശ്രുഷ 2023 നവംബർ 18 -ന് നടത്തപ്പെട്ടു. തിരുവനന്തപുരം പട്ടം സെന്റ് മേരീസ് മേജർ ആർക്കി എപ്പാർകിയൽ കത്തീഡ്രലിൽ വച്ച് നടന്ന കൈവയ്പ്പ് ശുശ്രുഷയിൽ സഭയുടെ തലവനും പിതാവുമായ മോറാൻ മോർ ബസേലിയോസ് കർദ്ദിനാൾ ക്ലീമിസ് കാതോലിക്കാ ബാവ മുഖ്യകാർമ്മികനും, തിരുവനന്തപുരം മേജർ അതിഭദ്രാസന സഹായ മെത്രാൻ അഭിവന്ദ്യ മാത്യൂസ് മാർ പോളികാർപ്പോസ് എപ്പിസ്കോപ്പായും, മലങ്കര സുറിയാനി കത്തോലിക്ക സഭ കൂരിയ മെത്രാൻ അഭിവന്ദ്യ ആന്റണി മാർ സിൽവാനോസ് എപ്പിസ്കോപ്പായും സഹകാർമ്മികരുമായിരുന്നു.

LEAVE A COMMENT