സുവിശേഷ സംഘ ജനറൽ ബോഡി മീറ്റിംഗ് നടത്തപ്പെട്ടു

സുവിശേഷ സംഘത്തിന്റെ ഡറക്ടർസ്, അനിമേറ്റർസ്, കോർഡിനേറ്റർസ് എന്നിവരുടെ ജനറൽ ബോഡി മീറ്റിംഗ് ഡിസംബർ 3, 4 തിയ്യതികളിലായി കാതോലിക്കേറ്റ് സെന്ററിൽ വച്ച് നടത്തപ്പെട്ടു. സുവിശേഷ സംഘം ചെയർമാൻ അഭിവന്ദ്യ ആന്റണി മാർ സിൽവാനോസ് എപ്പിസ്കോപ്പ, സുവിശേഷ സംഗം എക്സിക്യൂട്ടീവ് സെക്രട്ടറി ഫാ. ബെനഡിക്ട് മൂഴിക്കര ഓ. ഐ. സി, തിരുവനന്തപുരം മേജർ അതിഭദ്രാസന സുവിശേഷ സംഗം ഡയറക്ടർ ഫാ. ഡാനിയേൽ പൂവണ്ണത്തിൽ, സുവിശേഷ സംഗം ജോയിന്റ് സെക്രട്ടറി സിസ്റ്റർ ഡോ. മേരി പ്രസാദ് ഡി. എം എന്നിവർ ക്ലാസുകൾ നയിച്ചു. സുവിശേഷ സംഘത്തിന്റെ വിവിധ പദ്ധതികളെകുറിച്ചുള്ള അവലോകനവും പുതിയ പദ്ധതികളുടെ ചർച്ചകളും മീറ്റിംഗിൽ നടത്തപ്പെട്ടു.
 

LEAVE A COMMENT