സംഗം 2026 തിയോളോജിക്കൽ സെമിനാർ നടത്തപ്പെട്ടു
- By Admin --
- 07-02-2026 10:31 AM --
തിരുവനന്തപുരം നാലാഞ്ചിറ സെൻറ് മേരീസ് മേജർ സെമിനാരിയുടെയും സിനോഡൽ കമ്മീഷൻ ഫോർ തീയോളജിയുടെയും ആഭിമുഖ്യത്തിൽ നടത്തപെടുന്ന അൽമായർക്കായുള്ള തിയോളോജിക്കൽ കോഴ്‌സിന്റെ ഭാഗമായി ജനുവരി 9 മുതൽ 11 വരെ തിരുവനന്തപുരം പട്ടം കാതോലിക്കേറ്റ്സെന്ററിൽ വച്ച് "സംഗം 2026" എന്ന പേരിൽ തിയോളോജിക്കൽ സെമിനാർ സംഘടിപ്പിച്ചു. മേജർ സെമിനാരി റെക്ടർ ഫാ. ഡോ. ജിജി ചരിവുപുരയിടത്തിൽ സെമിനാർ ഉത്‌ഘാടനം ചെയ്തു. അഭിവന്ദ്യ വിൻസെൻറ് മാർ പൗലോസ് മെത്രാപ്പോലീത്ത, അഭിവന്ദ്യ ആന്റണി മാർ സിൽവാനോസ്എപ്പിസ്കോപ്പ, ഫാ. ഡോ. വർഗീസ്നടുത്തല, ഫാ. ഡോ. ഡാർബെല്ലോ ക്രിസ്തൂസ്, ഫാ. ഡോ. ജോളി കരിമ്പിൽ എന്നിവർ ക്‌ളാസ്സുകൾക്ക് നേതൃത്വം നൽകി. ക്രമീകരണങ്ങൾക്ക്സിനോഡൽ കമ്മീഷൻ ഫോർ തീയോളജി സെക്രട്ടറി ഫാ. ഡോ. ജോളി കരിമ്പിൽ നേതൃത്വം നൽകി.