MCMF സഭാതലവാർഷിക അസംബ്ലിയും തിരഞ്ഞെടുപ്പും നടത്തപ്പെട്ടു.
- By Admin --
- 07-02-2026 10:21 AM --
MCMF സഭാതലവാർഷിക അസംബ്ലിയും തിരഞ്ഞെടുപ്പും ജനുവരി 26 -ന് പട്ടം കാതോലിക്കേറ്റ്സെൻ്ററിൽ വച്ച് നടത്തപ്പെട്ടു. ഫാമിലി അപ്പോസ്തോലേറ്റ്ചെയർമാൻ അഭിവന്ദ്യ യൂഹാനോൻ മാർ തെയഡോഷ്യസ്മെത്രാപോലിത്ത അസംബ്ലി ഉത്‌ഘാടനം ചെയ്തു. തുടർന്ന് നടന്ന തിരഞ്ഞെടുപ്പിൽ പ്രസിഡൻ്റായി ശ്രീമതി. ഷീജ എബ്രഹാമിനെയും, വൈസ് പ്രസിഡണ്ടായി ശ്രീമതി. പ്രവിത ബെൻസിഗറിനെയും, സെക്രട്ടറിയായി ശ്രീമതി. എലിസബത്ത് ജോർജിനേയും, ജോയിൻ്റ് സെക്രട്ടറിയായി ശ്രീമതി ജിൻസി ആന്റണിയെയും, ട്രെഷററായി ശ്രീമതി. ലൗലി രാജനെയും തിരഞ്ഞെടുക്കപ്പെട്ടു. വിവിധ ഭദ്രാസനങ്ങളിലെ MCMF ഡയറക്ടർ അച്ചന്മാരുടെയും ആനിമേറ്റർ സിസ്റ്റേഴ്സിന്റെയും സാന്നിധ്യത്തിൽ മുൻ ഭാരവാഹികളെ അഭിനന്ദിക്കുകയും പുതിയ ഭാരവാഹികളെ ആശംസകൾ അറിയിക്കുകയും ചെയ്തു. തുടർന്ന് സഭാതല വാർഷിക അസംബ്ലി നടത്തപ്പെടുകയും എല്ലാ ഭദ്രാസനങ്ങളിലെയും വാർഷിക റിപ്പോർട്ട് അവതരിപ്പിച്ച് പാസാക്കുകയും ചെയ്തു. ക്രമീകരണങ്ങൾക്ക് സഭാതല ഡയറക്ടർ ഫാ. മാത്യു അറയ്ക്കൽ, സഭാതല ഭാരവാഹികൾ എന്നിവർ നേതൃത്വം നൽകി.