ഉപവി നീതി വർഷം: സന്യസ്തരുടെ പരിശീലന പരിപാടി സംഘടിപ്പിച്ചു

മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ പുനരൈക്യ ശതാബ്ദിയോടനുബന്ധിച്ച് ആചരിക്കുന്ന ഉപവി നീതി വർഷത്തിന്റെ ഭാഗമായി സന്യസ്തരുടെ  ദ്വിദിന പരിശീലന പരിപാടി ഒക്ടോബർ 29, 30 തീയതികളിൽ തിരുവനന്തപുരം പട്ടം കാതോലിക്കേറ്റ് സെന്ററിൽ സംഘടിപ്പിച്ചു.

ഉപവി നീതി വർഷം ചെയർമാൻ അഭിവന്ദ്യ തോമസ് മാർ യൂസേബിയോസ് മെത്രാപ്പോലീത്ത പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു. അഭിവന്ദ്യ തോമസ് മാർ യൂസേബിയോസ് മെത്രാപ്പോലീത്ത, അഭിവന്ദ്യ ആന്റണി മാർ സിൽവാനോസ് എപ്പിസ്കോപ്പ, ഫാ. ഡോ. തോമസ് മടുക്കുംമൂട്ടിൽ, ഫാ. ജോസഫ് വള്ളിയാട്ട്, ഫാ. സ്കോട്ട് സ്ലീബാ പുളിമൂടൻ എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസുകൾ നയിച്ചു.

 ഉപവി നീതി വർഷത്തിന്റെ ലക്ഷ്യങ്ങൾ കൂടുതൽ ഫലപ്രദമായി നടപ്പിലാക്കുന്നതിനും പ്രവർത്തനങ്ങൾ ഇടവകതലങ്ങളിൽ ശക്തിപ്പെടുത്തുന്നതിനും പരിശീലനം സഹായകമായി.

LEAVE A COMMENT