തിരുവനന്തപുരം വൈദികജില്ല യുവ കുടുംബ പ്രേഷിത ശുശ്രുഷ സംഗമം സംഘടിപ്പിച്ചു

മലങ്കര സുറിയാനി കത്തോലിക്കാ സഭയിൽ തിരുവനന്തപുരം മേജർ അതിഭദ്രാസനത്തിൽ തിരുവനന്തപുരം  വൈദികജില്ലയിൽ  യുവ കുടുംബ സംഗമം 2023 നവംബർ 11 -ന് പട്ടം സെന്റ് മേരീസ് മേജർ ആർക്കി എപ്പാർകിയൽ കത്തീഡ്രലിൽ സംഘടിപ്പിച്ചു. യുവ കുടുംബ പ്രേഷിത ശുശ്രുഷ സഭാതല ഡയറക്ടർ ഫാ. തോമസ് മടുക്കമൂട്ടിൽ ഉദ്ഘാടനം ചെയ്ത സംഗമത്തിൽ തിരുവനന്തപുരം മേജർ അതിഭദ്രാസന ഡയറക്ടർ  ഫാ. നെൽസൺ വലിയവീട്ടിൽ ആമുഖപ്രഭാഷണം നടത്തുകയും  വൈദികജില്ലാവികാരി  ഫാ. ജോർജ് തോമസ് സ്വാഗതം ആശംസിക്കുകയും ചെയ്തു. പ്രൊഫസർ സി. റ്റി മാത്യു, മേജർ അതിഭദ്രാസന അനിമേറ്റർ സിസ്റ്റർ. വചന എസ്. ഐ. സി എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി. 

മേജർ അതിഭദ്രാസനത്തിൽ വിവിധ  വൈദികജില്ലകളിൽ നടത്തിവരുന്ന  യുവ കുടുംബ സംഗമത്തിന്റെ ഭാഗമായിട്ടാണ് തിരുവനന്തപുരം  വൈദികജില്ലയിൽ സംഗമം നടത്തിയത്. ഇതിനോടകം അടൂർ വൈദികജില്ലയിൽ ഒക്‌ടോബർ 29 -നും, അഞ്ചൽ വൈദികജില്ലയിൽ നവംബർ 5-നും, പുനലൂർ വൈദികജില്ലയിൽ നവംബർ 12-നും  സംഗമം സംഘടിപ്പിച്ചു. തുടർന്നു വരുന്ന ദിവസങ്ങളിൽ കൊട്ടാരക്കര വൈദികജില്ലയിൽ നവംബർ 19-നും, ആയൂർ വൈദികജില്ലയിൽ നവംബർ 26-നും, കിളിമാനൂർ വൈദികജില്ലയിൽ ഡിസംബർ 3-നും, കഴക്കൂട്ടം വൈദികജില്ലയിൽ  ഡിസംബർ 9-നും, നെടുമങ്ങാട് വൈദികജില്ലയിൽ ഡിസംബർ 10-നും യുവ കുടുംബ സംഗമം ക്രമീകരിച്ചിട്ടുണ്ട്.

LEAVE A COMMENT