
സൗദി പ്രവാസി സംഗമം
- By Admin --
- 28-07-2024 09:30 PM --
മലങ്കര സുറിയാനി കത്തോലിക്കാ സഭയിലെ സൗദി പ്രവാസി സംഗമം 2024 ജൂലൈ 20 -ന് കാതോലിക്കേറ്റ് സെന്ററിൽ വച്ച് നടത്തപ്പെട്ടു. മോറാന്‍ മാര്‍ ബസേലിയോസ് കര്‍ദിനാള്‍ ക്ലിമീസ് ബാവയുടെ മുഖ്യകാർമ്മികത്വത്തിൽ ധന്യന്‍ ആർച്ച് ബിഷപ്പ് മാർ ഇവാനിയോസ് പിതാവിന്റെ കബറിങ്കൽ വിശുദ്ധ കുർബാന അർപ്പിച്ചു. തുടര്‍ന്ന് കാതോലിക്കേറ്റ് സെന്ററില്‍ വച്ച് നടന്ന പൊതുസമ്മേളനം ഗൾഫ് റീജിയന്‍ നോർത്തേൺ വികാരിയേറ്റിന്റെ തലവനായ ബിഷപ്പ് Aldho Berardi ഉദ്ഘാടനം ചെയ്തു. അഭിവന്ദ്യ തോമസ് മാർ കൂറിലോസ് മെത്രാപ്പോലീത്തൻ ആർച്ച്ബിഷപ്പ്, അഭിവന്ദ്യ സാമുവേൽ മാർ ഐറേനിയോസ് മെത്രാപോലിത്ത, അഭിവന്ദ്യ ആന്റണി മാർ സിൽവാനോസ് എപ്പിസ്കോപ്പ എന്നിവർ സന്നിഹിതരായിരുന്നു. ഗൾഫ് റീജിയൻ കോർഡിനേറ്റർ ഫാ. ജോൺ തുണ്ടിയത്ത് കോര്‍ എപ്പിസ്കോപ്പയും, മുന്‍ വികാരിമാരും, സൗദി പ്രവാസികളായ മലങ്കര സഭാംഗങ്ങളും ഈ സമ്മേളനത്തില്‍ പങ്കെടുത്തു. ക്രെമീകരണങ്ങൾക്ക് സൗദി അറേബ്യന്‍ മിഷന്റെ ചുമതലയുള്ള ഫാ. ജോർജ്ജ് താന്നിമൂട്ടില്‍ നേതൃത്വം നല്‍കി.