യുവകുടുംബ സംഗമം, കുന്നംകുളം മേഖല-മുവാറ്റുപുഴ ഭദ്രാസനം

മുവാറ്റുപുഴ  ഭദ്രസനത്തിൽ കുന്നംകുളം മേഖലയിൽ യുവകുടുംബപ്രേഷിതശുശ്രുഷ സംഗമം 2024 മാർച്ച് 3-ന് പാർളിക്കാട് മലങ്കര സുറിയാനി കത്തോലിക്കാ ദൈവാലയത്തിൽ വച്ച് നടത്തപ്പെട്ടു. നൽപ്പതോളം യുവദമ്പതികൾ പങ്കെടുത്ത സംഗമത്തിന്റെ ഉത്ഘാടനകർമ്മം ബഹു. മേഖല വൈദീകരും ഒപ്പം ഗ്രൂപ്പിലെ ഏറ്റവും യുവദമ്പതികളായ അനൂപും സാന്ദ്രയും ചേർന്ന് നിർവഹിച്ചു. ബഹുമാനപെട്ട ഫാ. രാജു അക്കര ഷെയറിങ് സെഷനും ക്ലാസ്സുകൾക്ക് നേതൃത്വം നൽകി. കുടുംബങ്ങളിലെ പരസ്പര സഹകരണവും ഐക്യവും ഊട്ടി ഉറപ്പിക്കുന്ന ക്ലാസുകളും യുവകുടുംബങ്ങളിലെ പൊതുപ്രശ്നങ്ങൾക്കുള്ള പരിഹാരമാർഗങ്ങളും വിശ്വാസജീവിതത്തോട് ചേർത്ത് വെച്ച് ബഹുമാനപെട്ട അച്ചൻ സംസാരിച്ചു. മേഖല തിരിച്ച് യുവദമ്പതികൾക്ക് ആത്മീയമായ തുടർസഹായങ്ങൾ നൽകാൻ മൂന്ന് പേരെ പ്രസ്തുത സംഗമത്തിൽ തിരഞ്ഞെടുത്തു.

LEAVE A COMMENT