യുവകുടുംബ അനുധാവന പ്രേഷിത ശുശ്രുഷ കോർ ടീം പരിശീലനം
- By Admin --
- 11-12-2024 09:55 AM --
യുവകുടുംബ അനുധാവന പ്രേഷിത ശുശ്രുഷയ്ക്ക് വിവിധ ഭദ്രാസനങ്ങളിൽ നേതൃത്വം നൽകുന്ന ഡയറക്ടർസ്, ആനിമേറ്റർസ്, കോർഡിനേറ്റർസ്, റിസോഴ്സ് ടീം അംഗങ്ങൾ എന്നിവർക്കുള്ള പരിശീലനം ഡിസംബർ 6,7 തീയതികളിൽ കാതോലിക്കേറ്റ് സെന്ററിൽ ക്രമീകരിച്ചു. കൂരിയ ബിഷപ്പ് അഭിവന്ദ്യ ആന്റണി മാർ സിൽവാനോസ് പിതാവ് ട്രെയിനിങ് ഉത്‌ഘാടനം ചെയ്തു. യുവകുടുംബ അനുധാവന പ്രേഷിത ശുശ്രുഷ സിനഡൽ കമ്മീഷൻ ചെയർമാൻ അഭിവന്ദ്യ തോമസ് മാർ യൗസേബിയോസ് മെത്രപ്പോലീത്താ മുഖ്യസന്ദേശം നൽകി. യുവകുടുംബ അനുധാവന പ്രേഷിത ശുശ്രുഷ സഭാതല ഡയറക്ടർ ഫാ. തോമസ് മടുക്കുംമൂട്ടിൽ, ഫാ. ജോസഫ് വള്ളിയാട്ട്, സി. മേരി ഡൊമിനിക് ഡി.എം എന്നിവർ സംസാരിച്ചു.
യുവകുടുംബ അനുധാവന പ്രേഷിത ശുശ്രുഷയുടെ പ്രസക്തി, ലക്ഷ്യങ്ങൾ, പ്രവർത്തികമാക്കണ്ട പ്രവർത്തനങ്ങൾ എന്നിവ സംബന്ധിച്ച ക്‌ളാസ്സിന് ആലുവ സെമിനാരി പ്രൊഫെസ്സറും ഫാമിലി ലൈഫ് ട്രെയിനറുമായ ഫാ. ഡോ. അഗസ്റ്റിൻ കല്ലേലിൽ നേതൃത്വം നൽകി. ഭദ്രാസന, റീജിയൻ, ഇടവക തലങ്ങളിൽ പ്രാവർത്തികമാക്കേണ്ട പ്രവർത്തനങ്ങൾ സംബന്ധിച്ച മാർഗ രേഖയും ഇതോടൊപ്പം തയ്യാറാക്കി.