ഹൂദോത്തോ എട്ടാം ബാച്ച് പരിശീലനം സമാപിച്ചു

മലങ്കര സുറിയാനി കത്തോലിക്കാ സഭയിലെ വൈദികർക്കായി നടത്തപെടുന്ന Ongoing Priestly ഫോർമേഷൻ ഹുദോത്തോയുടെ എട്ടാം ബാച്ച് 2024 ജൂലൈ 22 മുതൽ 25 വരെ സഭയുടെ ആസ്ഥാന കാര്യാലയമായ കാതോലിക്കേറ്റ് സെന്ററിൽ വച്ച് നടത്തപ്പെട്ടു. ക്ലർജി കമ്മീഷൻ ചെയർമാൻ അഭിവന്ദ്യ ഗീവർഗീസ് മാർ മക്കാറിയോസ് മെത്രാപ്പോലിത്ത ഉത്‌ഘാടനം ചെയ്തു.  തുടർപരിശീലന  കോർഡിനേറ്റർ അഭിവന്ദ്യ ആന്റണി മാർ സിൽവാനോസ് എപ്പിസ്കോപ്പ സന്ദേശം നൽകി. ജൂലൈ 23 -ന് മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ തലവനും പിതാവുമായ മോറാൻ മോർ ബസേലിയോസ് കർദിനാൾ ക്ളീമിസ് കാതോലിക്കാ ബാവ കബർ ചാപ്പലിൽ വിശുദ്ധ കുർബാന അർപ്പിച്ച് വൈദികരെ അഭിസംബോധന ചെയ്ത് സംസാരിച്ചു. ഫാ. തോമസ് മടുക്കുംമൂട്ടിൽ, ഫാ. തോമസ് മുകുളുംപ്പുറത്ത് എന്നിവർ ക്രെമീകരണങ്ങൾക്ക് നേതൃത്വം നൽകി.

LEAVE A COMMENT