വചനപ്രഘോഷണ പരിശീലനം നടത്തപ്പെട്ടു

മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ പുനരൈക്യ ശതാബ്ത്തിയോടനുബന്ധിച്ച് 2024 സെപ്റ്റംബർ 20 മുതൽ 2025 സെപ്റ്റംബർ 19 വരെ ആചരിക്കപ്പെട്ട വചനവർഷത്തിന്റെ ഭാഗമായി ഓൺലൈനായി നടത്തിയ പ്രീച്ചിങ് മിനിസ്ട്രി ട്രെയിനിങ്കോഴ്സിന്റെ തുടർ പരിശീലനം, ആദ്യത്തെ ഓഫ്‌ലൈൻ ക്ലാസ് തിരുവനന്തപുരം പട്ടം കാതോലിക്കേറ്റ്സെന്ററിൽ വച്ച് നടത്തപ്പെട്ടു. നവംബർ 7 രാവിലെ കൂരിയാമെത്രാൻ അഭിവന്ദ്യ ആന്റണി മാർ സിൽവാനോസ്എപ്പിസ്കോപ്പ ക്ലാസ് ഉത്‌ഘാടനം ചെയ്തു. അഭിവന്ദ്യ ആന്റണിമാർ സിൽവാനോസ്എപ്പിസ്കോപ്പ, ഫാ. ബെനഡിക്ട്മൂഴിക്കര ഓ. ഐ. സി, സിസ്റ്റർ ഡോ. മേരി പ്രസാദ് ഡി. എം, ഫാ. ഡോ. ജിജി ചരിവുപുരയിടം, ഫാ. സ്കോട്ട് സ്ലീബാ എന്നിവർ ക്ലാസ്സുകൾക്ക് നേതൃത്വം നൽകി. എല്ലാ ഭദ്രാസനങ്ങളിലും നിന്നുള്ള വ്യക്തികൾ പരിശീലനത്തിൽ പങ്കെടുത്തു.

LEAVE A COMMENT