വചനവർഷ അല്മായർക്കുള്ള പരിശീലനം

മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ ശതാബ്‌ദി ആഘോഷങ്ങളുടെ ഭാഗമായി, അല്മായർക്കുള്ള വചനവർഷ റിസോഴ്സ്‌ ടീം രൂപീകരണത്തിന്റെ പരിശീലനം 2024 ഓഗസ്റ്റ് 19, 20  ദിവസങ്ങളിലായി  മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ ആസ്ഥാന കാര്യാലയമായ പട്ടം കാതോലിക്കേറ്റ് സെന്ററിൽ നടത്തപ്പെട്ടു. ബൈബിൾ സിനഡൽ കമ്മീഷൻ സെക്രട്ടറി ഫാ. സിറിൽ ആനന്ദ് ഓ. ഐ. സി മീറ്റിംഗ് ഉത്‌ഘാടനം ചെയ്തു. മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ തലവനും പിതാവുമായ മോറാൻ മോർ ബസേലിയോസ് കർദിനാൾ ക്ളീമിസ് കാതോലിക്കാ ബാവ , കൂരിയ മെത്രാനും ശതാബ്‌ദി ആഘോഷങ്ങളുടെ കോഓർഡിനേറ്ററുമായ അഭിവന്ദ്യ ആന്റണി മാർ സിൽവാനോസ് എപ്പിസ്കോപ്പ, ജൂബിലി കോഓർഡിനേറ്റർ ഫാ. സെബാസ്റ്റ്യൻ ഏടയത്ത്, ഫാ. ബെനഡിക്ട് മൂഴിക്കര ഓ. ഐ. സി, സിസ്റ്റർ മേരി പ്രസാദ് ഡി. എം. എന്നിവർ ലെക്സിയോ ദിവീനക്കും, ക്‌ളാസ്സുകൾക്കും നേതൃത്വം നൽകി.
 

LEAVE A COMMENT