യുവ കുടുംബങ്ങൾക്കുള്ള ഭദ്രാസന കോർ ടീം പരിശീലനം നടത്തപ്പെട്ടു.

ബത്തേരി: ബത്തേരി രൂപത യുവ കുടുംബങ്ങളുടെ കോർ ടീം പരിശീലനം പ്രത്യാശ പാസ്റ്ററൽ സെൻ്ററിൽ വച്ച് യുവ കുടുംബങ്ങളുടെ ശാക്തീകരണത്തിൻ്റെ പ്രാധാന്യത്തെ കുറിച്ച് സംസരിച്ചുകൊണ്ട് രൂപതാധ്യക്ഷൻ അഭി. ഡോ. ജോസഫ് മാർ തോമസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു. കുടുംബ പ്രേഷിത ശുശ്രൂഷ പ്രായോഗിക തലത്തിൽ, യുവ കുടുംബ പ്രേഷിത ശുശ്രൂഷയുടെ  പ്രസക്തി എന്ന വിഷയത്തെക്കുറിച്ച് റവ. ഫാ. ജോസഫ് വള്ളിയാട്ട്, റവ. ഫാ. തോമസ് മടുക്കംമൂട്ടിൽ എന്നിവർ ക്ലാസ് നൽകി. യുവ കുടുംബ ഡയറക്ടർ റവ. ഫാ. ജെയിംസ് മലേപറമ്പിൽ, രൂപത ആനിമേറ്റർ സിസ്റ്റർ കിരൺ SIC, രൂപത സെക്രട്ടറി ശ്രീ. ജിഫി ആനിപ്പള്ളി, ലിബിൻ ജോർജ്,ജോസ്‌ന ജോജോ എന്നിവർ സംസാരിച്ചു.മേഖല ഡയറക്ടേർസ്, മേഖല ആനിമേറ്റർസ്,മേഖല സെക്രട്ടറിമാർ, സഭയുടെ വിവിധ മേഖലയിൽ ശുശ്രൂഷ ചെയ്യുന്നവർ പങ്കെടുത്തു

LEAVE A COMMENT