ഹൂദോത്തോ നാലാം ബാച്ച് പരിശീലനം സമാപിച്ചു

മലങ്കര സുറിയാനി കത്തോലിക്കാ സഭയിലെ വൈദികർക്കായി നടത്തപ്പെടുന്ന Ongoing Priestly ഫോർമേഷനായ ഹൂദോത്തോയുടെ നാലാം ബാച്ച് 2023 നവംബർ 6 മുതൽ 10 വരെ സഭയുടെ ആസ്ഥാന കാര്യാലയമായ തിരുവനന്തപുരം പട്ടം കാതോലിക്കേറ്റ് സെന്ററിൽ വച്ച് നടത്തപ്പെട്ടു. ക്ലർജി കമ്മീഷൻ ചെയർമാൻ അഭിവന്ദ്യ ഗീവർഗ്ഗീസ് മാർ മക്കാറിയോസ് മെത്രാപൊലീത്ത ഉദ്ഘാടനം ചെയ്യുകയും ഫോർമേഷൻ കമ്മിറ്റി കോർഡിനേറ്റർ അഭിവന്ദ്യ ആന്റണി മാർ സിൽവാനോസ് എപ്പിസ്കോപ്പ സന്ദേശം നൽകുകയും ചെയ്തു. 8--ാം തിയതി സഭയുടെ തലവനും പിതാവുമായ മോറാൻ മോർ ബസേലിയോസ് കർദ്ദിനാൾ ക്ലീമിസ് കാതോലിക്കാ ബാവ കബർ ചാപ്പലിൽ വിശുദ്ധ കുർബാന അർപ്പിച്ച് വൈദികരെ അഭിസംബോധന ചെയ്ത് സംസാരിച്ചു.

ഫാ. ഡോ. മത്തായി കടവിൽ ഒ. ഐ. സി., ഫാ. ഡോ. ജോഷി മയ്യാറ്റിൽ, ഫാ. ഡോ. ഐസക്ക് പറപ്പള്ളിൽ, ഫാ. ഡോ. ജെൻസൺ എസ്. ഡി. ബി, ഫാ. ഡോ. മാത്യു ഇല്ലത്തുപറമ്പിൽ, ഫാ. ഡോ. ജോളി കരിമ്പിൽ, ഫാ. ഡോ. ജോർജ് തോമസ്, ഡോ. ജോ അബ്രഹാം എന്നിവർ ക്ലാസ്സുകൾക്ക് നേതൃത്വം നൽകി. ഫാ. തോമസ് മടുക്കമൂട്ടിൽ, ഫാ. തോമസ് മുകുളുംപ്പുറത്ത് എന്നിവർ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകി.

LEAVE A COMMENT