ഹൂദോത്തോ പതിനൊന്നാം ബാച്ച് 

മലങ്കര സുറിയാനി കത്തോലിക്കാ സഭയിലെ വൈദികർക്കായി നടത്തപെടുന്ന Ongoing Priestly ഫോർമേഷൻ ഹുദോത്തോയുടെ പതിനൊന്നാം ബാച്ച് 2025 ഫെബ്രുവരി 3 മുതൽ 6 വരെ സഭയുടെ ആസ്ഥാന കാര്യാലയമായ തിരുവനന്തപുരം പട്ടം കാതോലിക്കേറ്റ് സെന്ററിൽ ക്രെമീകരിച്ചു. ക്ലെർജി കമ്മീഷൻ ചെയർമാൻ അഭിവന്ദ്യ ഗീവർഗീസ് മാർ മക്കറിയോസ് മെത്രാപോലിത്ത മീറ്റിംഗ് ഉത്‌ഘാടനം ചെയ്യുകയും ഫോർമേഷൻ കമ്മിറ്റി കോർഡിനേറ്റർ അഭിവന്ദ്യ ആന്റണി മാർ സിൽവാനോസ് എപ്പിസ്കോപ്പ സന്ദേശം നൽകുകയും ചെയ്തു. ഫെബ്രുവരി 4 -ന് കൂരിയ മെത്രാൻ അഭിവന്ദ്യ ആന്റണി മാർ സിൽവാനോസ് എപ്പിസ്കോപ്പയുടെ മുഖ്യകാർമികത്വത്തിൽ കബർ ചാപ്പലിൽ വിശുദ്ധ കുർബാന അർപ്പിക്കുകയും തുടർന്ന് മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ തലവനും പിതാവുമായ മോറാൻ മോർ ബസേലിയോസ് കർദിനാൾ ക്ളീമിസ് കാതോലിക്കാ ബാവ കബർ ചാപ്പലിൽ വൈദികരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയും ചെയ്തു. ഫാ. തോമസ് മടുക്കുംമൂട്ടിൽ, ഫാ. തോമസ് മുകുളുംപ്പുറത്ത് എന്നിവർ ക്രെമീകരണങ്ങൾക്ക് നേതൃത്വം നൽകി

LEAVE A COMMENT