വചനവർഷ വൈദികപരിശീലനം 

മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ ശതാബ്‌ദി ആഘോഷങ്ങളുടെ ഭാഗമായുള്ള വചനവർഷ റിസോഴ്സ്‌ ടീം, വൈദികർക്കായുള്ള പരിശീലനത്തിന് തുടക്കമായി. വൈദികർക്കുള്ള പരിശീലനം 2024 ജൂലൈ 30 , 31 ,ഓഗസ്റ്റ് 1 എന്നീ ദിവസങ്ങളിലായി മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ ആസ്ഥാന കാര്യാലയമായ പട്ടം കാതോലിക്കേറ്റ് സെന്ററിൽ ആരംഭിച്ചു. വചന വർഷത്തിന്റെ ചെയർമാൻ അഭിവന്ദ്യ എബ്രഹാം മാർ ജൂലിയോസ് മെത്രാപ്പോലീത്താ പരിശീലനം ഉത്‌ഘാടനം ചെയ്തു.  കൂരിയ മെത്രാനും ശതാബ്‌ദി ആഘോഷങ്ങളുടെ കോഓർഡിനേറ്ററുമായ  അഭിവന്ദ്യ ആന്റണി മാർ സിൽവാനോസ് എപ്പിസ്കോപ്പ, ബൈബിൾ സിനഡൽ കമ്മീഷൻ സെക്രട്ടറി റവ. ഫാ. സിറിൽ ആനന്ദ് ഓ.ഐ.സി, ജൂബിലി കോഓർഡിനേറ്റർ ഫാ. സെബാസ്റ്റ്യൻ ഏടയത്ത് എന്നിവർ സന്നിഹിതരായിരുന്നു. ഓഗസ്റ്റ്1 ന് രാവിലെ അഭിവന്ദ്യ ആന്റണി മാർ സിൽവാനോസ് എപ്പിസ്കോപ്പയുടെ മുഖ്യകാർമികത്വത്തിൽ ധന്യൻ ആർച്ച്ബിഷപ്പ് മാർ ഇവാനിയോസ് പിതാവിന്റെ കബറിങ്കൽ വിശുദ്ധ കുർബാന അർപ്പിക്കുകയും തുടർന്ന് മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ തലവനും പിതാവുമായ മോറാൻ മോർ ബസേലിയോസ് കർദിനാൾ ക്ളീമിസ് കാതോലിക്കാ ബാവ വൈദികരെ അഭിസംബോധന ചെയ്ത് സംസാരിച്ചു. 

LEAVE A COMMENT