വചനവർഷ സന്യാസിനിപരിശീലനത്തിന് തുടക്കമായി 

മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ ശതാബ്‌ദി ആഘോഷങ്ങളുടെ ഭാഗമായി, സന്യാസിനികൾക്കായുള്ള വചനവർഷ റിസോഴ്സ്‌ ടീം രൂപീകരണത്തിന്റെ പരിശീലനം 2024 ഓഗസ്റ്റ് 2 -ന് തിരുവനന്തപുരം നാലാഞ്ചിറ ബഥനി മഠത്തിൽ വച്ച് തുടക്കമായി. ബൈബിൾ സിനഡൽ കമ്മീഷൻ സെക്രട്ടറി ഫാ. സിറിൽ ആനന്ദ് ഓ. ഐ. സി സ്വാഗതം ആശംസിച്ചു മീറ്റിംഗ് കൂരിയ മെത്രാനും ശതാബ്‌ദി ആഘോഷങ്ങളുടെ കോഓർഡിനേറ്ററുമായ അഭിവന്ദ്യ ആന്റണി മാർ സിൽവാനോസ് എപ്പിസ്കോപ്പ ഉത്‌ഘാടനം ചെയ്തു. അഭിവന്ദ്യ ആന്റണി മാർ സിൽവാനോസ് എപ്പിസ്കോപ്പ, ജൂബിലി കോഓർഡിനേറ്റർ ഫാ. സെബാസ്റ്റ്യൻ ഏടയത്ത്, ഫാ. ബെനഡിക്ട് മൂഴിക്കര ഓ. ഐ. സി, സിസ്റ്റർ മേരി പ്രസാദ് ഡി. എം. എന്നിവർ ലെക്സിയോ ദിവീനക്കും, ക്‌ളാസ്സുകൾക്കും നേതൃത്വം നൽകും.

LEAVE A COMMENT