ദൈവദാസൻ മാർ ഈവാനിയോസ് മെത്രാപ്പോലീത്തയുടെ 43-ാം മത് തീർത്ഥാടന പദയാത്രയ്ക്ക് തുടക്കമായി.

ദൈവദാസൻ ആർച്ച് ബിഷപ്പ് ഗീവർഗീസ് മാർ ഈവാനിയോസ് പിതാവിൻ്റെ എഴുപതാം ഓർമ്മ തിരുനാളിനോടനുബന്ധിച്ച് നടത്തപ്പെടുന്ന 43-)മത് തീർത്ഥാടന പദയാത്രയ്ക്ക് പത്തനംതിട്ട റാന്നി പെരുനാട്ടിൽ നിന്ന് തുടക്കമായി. ജൂലൈ 10ാം തീയതി രാവിലെ 6.30ന് മോറാൻ മോർ ബസേലിയോസ് കർദിനാൾ  ക്ലീമിസ് കാതോലിക്കാ ബാവാ  വിശുദ്ധ കുർബാനക്ക് നേതൃത്വം നൽകി. അഭിവന്ദ്യരായ  സാമുവൽ മാർ ഐറേനിയസ്, തോമസ് മാർ അന്തോണിയോസ്, ഗീവർഗീസ് മാർ മക്കാറിയോസ് , മാത്യൂസ് മാർ പോളികാർപ്പസ് , ആന്റണി മാർ സിൽവാനോസ്, യൂഹാനോൻ മാർ ക്രിസോസ്റ്റം എന്നീ ബിഷപ്പുമാരും വൈദികരും സഹകാർമികരായിരുന്നു.
തുടർന്ന്, അത്യഭിവന്ദ്യ കാതോലിക്ക ബാവ പദയാത്രയ്ക്കുള്ള വള്ളിക്കുരിശ് ആശിർവദിക്കുകയും, പദയാത്ര ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യുകയും ചെയ്തു. വള്ളിക്കുരിശ് പത്തനംതിട്ട ഭദ്രാസന പ്രസിഡന്റ് അജോഷ് എം തോമസും,  കാതോലിക്കാ പതാക സഭാതല പ്രസിഡന്റ് എയ്ഞ്ചൽ മേരിയും,  എം സി വൈ എം പതാക പത്തനംതിട്ട ഭദ്രാസന ജനറൽ സെക്രട്ടറി  ബിബിൻ എബ്രഹാമും ഏറ്റുവാങ്ങി.

LEAVE A COMMENT