ധന്യൻ ആർച്ച്ബിഷപ്പ് മാർ ഈവാനിയോസ് മെത്രാപ്പോലീത്തായുടെ 72 - )o ഓർമ്മപ്പെരുന്നാൾ

മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ പുണ്യപിതാവായ ധന്യൻ ആർച്ച്ബിഷപ്പ് മാർ ഈവാനിയോസ് മെത്രാപ്പോലീത്തയുടെ 72  -)o  ഓർമ്മപ്പെരുന്നാൾ 2025  ജൂലൈ 15 -ന് തിരുവനന്തപുരം പട്ടം സെന്റ് മേരീസ് മേജർ ആർക്കിഎപ്പാർകിയാൽ കത്തീഡ്രലിൽ വച്ച് ആചരിച്ചു . ജൂലൈ 1 മുതൽ 14 വരെ അഭിവന്ദ്യ പിതാക്കന്മാരുടെയും വൈദീകരുടെയും നേതൃത്വത്തിൽ വിശുദ്ധ കുർബാനയും, കബറിങ്കൽ ധൂപപ്രാർത്ഥനെയും ക്രമീകരിച്ചു . ജൂലൈ 14 -ന് തീർത്ഥാടന പദയാത്ര സ്വീകരണവും, സന്ധ്യനമസ്കാരവും, മെഴുകുതിരി പ്രദിക്ഷിണവും, കബറിങ്കൽ ധൂപപ്രാർത്ഥനയും നടത്തി . തുടർന്ന് മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ തലവനും പിതാവുമായ മോറാൻ മോർ ബസേലിയോസ് കർദിനാൾ ക്ളീമിസ് കാതോലിക്ക ബാവയും,റോമിലെ തിരു. സിംഹാസനത്തിലെ അന്തർദേശീയ കാര്യാലയത്തിന്റെ സെക്രെട്ടറി ആർച്ച ബിഷപ്പ് പോൾ റിച്ചാർഡ് ഗാലഗറും, മലങ്കര സുറിയാനി കത്തോലിക്കാ സഭയിലെ മറ്റ് പിതാക്കന്മാരും ചേർന്ന് സഭ മക്കൾക്ക്  ആശീർവാദം നൽകി. ഓർമ്മപ്പെരുന്നാൾ ദിനമായ ജൂലൈ 15 -ന് മോറാൻ മോർ ബസേലിയോസ് കർദിനാൾ ക്ളീമിസ് കാതോലിക്ക ബാവയുടെ മുഖ്യകാർമ്മികത്വത്തിലും സഭയിലെ മറ്റ് പിതാക്കന്മാരുടെയും, വൈദികരുടെയും സഹകാർമ്മികത്വത്തിലും വിശുദ്ധ കുർബാന അർപ്പിക്കുകയും  ആർച്ച ബിഷപ്പ് പോൾ റിച്ചാർഡ് ഗാലഗർ വചനസന്ദേശം നൽകുകയും ചെയ്തു . തുടർന്ന് കബറിങ്കൽ ധൂപപ്രാത്ഥനയും ശ്രാദ്ധ സദ്യയും നടത്തപ്പെട്ടു.

LEAVE A COMMENT