ധന്യൻ ആർച്ച്ബിഷപ്പ് മാർ ഈവാനിയോസ് മെത്രാപ്പോലീത്തായുടെ 71 -ആം ഓർമ്മപ്പെരുന്നാൾ

മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ പുണ്യപിതാവായ ധന്യൻ ആർച്ച്ബിഷപ്പ് മാർ ഈവാനിയോസ് മെത്രാപ്പോലീത്തയുടെ 71 -ആം ഓർമ്മപ്പെരുന്നാൾ 2024 ജൂലൈ 15 -ന് തിരുവനന്തപുരം പട്ടം സെന്റ് മേരീസ് മേജർ ആർക്കിഎപ്പാർകിയാൽ കത്തീഡ്രലിൽ വച്ച് ആഘോഷിച്ചു. ജൂലൈ 1 മുതൽ 14 വരെ വിശുദ്ധ കുർബാനയും, കബറിങ്കൽ ധൂപപ്രാർത്ഥനെയും നടത്തപ്പെട്ടു. ജൂലൈ 14 -ന് തീർത്ഥാടന പദയാത്ര സ്വീകരണവും, സന്ധ്യനമസ്കാരവും, മെഴുകുതിരി പ്രദിക്ഷിണവും, കബറിങ്കൽ ധൂപപ്രാർത്ഥനയും നടത്തപ്പെട്ടു. തുടർന്ന് മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ തലവനും പിതാവുമായ മോറാൻ മോർ ബസേലിയോസ് കർദിനാൾ ക്ളീമിസ് കാതോലിക്ക ബാവയും, സിറോ മലബാർ സഭയുടെ തലവനും പിതാവുമായ മേജർ ആർച്ച്ബിഷപ്പ് മാർ റാഫേൽ തട്ടിൽ പിതാവും, മലങ്കര സുറിയാനി കത്തോലിക്കാ സഭയിലെ മറ്റ് പിതാക്കന്മാരും ചേർന്ന് സഭ മക്കൾക്ക് ആശീർവാദം നൽകി. ഓർമ്മപ്പെരുന്നാൾ ദിനമായ ജൂലൈ 15 -ന് മോറാൻ മോർ ബസേലിയോസ് കർദിനാൾ ക്ളീമിസ് കാതോലിക്ക ബാവയുടെ മുഖ്യകാർമ്മികത്വത്തിലും സഭയിലെ മറ്റ് പിതാക്കന്മാരുടെയും, വൈദികരുടെയും സഹകാർമ്മികത്വത്തിലും വിശുദ്ധ കുർബാന അർപ്പിക്കുകയും മേജർ ആർച്ച്ബിഷപ്പ് മാർ റാഫേൽ തട്ടിൽ പിതാവ് വചനസന്ദേശം നൽകുകയും ചെയ്തു. തുടർന്ന് കബറിങ്കൽ ധൂപപ്രാത്ഥനയും, ശ്രാദ്ധ സദ്യയും നടത്തപ്പെട്ടു. 
 

LEAVE A COMMENT