ധന്യൻ മാർ ഇവാനിയോസ് പിതാവിന്റെ 73 നാമത് ഓർമ്മപ്പെരുന്നാൾ
- By Admin --
- 15-07-2026 03:50 PM --
ധന്യൻ ആർച്ച്ബിഷപ്പ് മാർ ഈവാനിയോസ് മെത്രാപ്പോലീത്തയുടെ 73 -ആം ഓർമ്മപ്പെരുന്നാൾ.
മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ പുണ്യപിതാവായ ധന്യൻ ആർച്ച്ബിഷപ്പ് മാർ ഈവാനിയോസ് മെത്രാപ്പോലീത്തയുടെ 73 -ആം ഓർമ്മപ്പെരുന്നാൾ 2026 ജൂലൈ 15 -ന് തിരുവനന്തപുരം പട്ടം സെന്റ് മേരീസ് മേജർ ആർക്കിഎപ്പാർകിയാൽ കത്തീഡ്രലിൽ വച്ച് ആഘോഷിച്ചു. ജൂലൈ 1 മുതൽ 14 വരെ അഭിവന്ദ്യ പിതാക്കന്മാരുടെയും, വൈദീകരുടെയും നേതൃത്വത്തിൽ സന്ധ്യാനമസ്കാരവും, വിശുദ്ധ കുർബാനയും, കബറിങ്കൽ ധൂപപ്രാർത്ഥനെയും നടത്തപ്പെട്ടു. ജൂലൈ 14 വൈകിട്ട്, തീർത്ഥാടന പദയാത്രക്ക് സ്വീകരണവും, സന്ധ്യനമസ്കാരവും, ആഘോഷമായ മെഴുകുതിരി പ്രദിക്ഷിണവും, കബറിങ്കൽ ധൂപപ്രാർത്ഥനയും നടത്തപ്പെട്ടു. തുടർന്ന് മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ തലവനും പിതാവുമായ മോറാൻ മോർ ബസേലിയോസ് കർദിനാൾ ക്ളീമിസ് കാതോലിക്ക ബാവയും, സി. ബി. സി. ഐ. പ്രസിഡന്റും ഹൈദരാബാദ് ആർച്ചുബിഷപ്പുമായ അത്യാഭിവന്ധ്യ കർദിനാൾ ആന്റണി പൂള പിതാവും, മലങ്കര സുറിയാനി കത്തോലിക്കാ സഭയിലെ മറ്റ് പിതാക്കന്മാരും ചേർന്ന് സഭ മക്കൾക്ക് ശ്ലൈഹീക ആശീർവാദം നൽകി. ഓർമ്മപ്പെരുന്നാൾ ദിനമായ ജൂലൈ 15 -ന് മോറാൻ മോർ ബസേലിയോസ് കർദിനാൾ ക്ളീമിസ് കാതോലിക്ക ബാവയുടെ മുഖ്യകാർമ്മികത്വത്തിലും സഭയിലെ മറ്റ് പിതാക്കന്മാരുടെയും, വൈദികരുടെയും സഹകാർമ്മികത്വത്തിലും വിശുദ്ധ കുർബാന അർപ്പിക്കുകയും അത്യാഭിവന്ധ്യ കർദിനാൾ ആന്റണി പൂള വചനസന്ദേശം നൽകുകയും ചെയ്തു. തുടർന്ന് കബറിങ്കൽ ധൂപപ്രാത്ഥനയോടുകൂടെ ധന്യൻ ആർച്ച്ബിഷപ്പ് മാർ ഈവാനിയോസ് മെത്രാപ്പോലീത്തയുടെ 73 -ആം ഓർമ്മപ്പെരുന്നാൾ സമാപിച്ചു.