ഓർമ്മപ്പെരുന്നാൾ
- By Admin --
- 18-01-2025 11:48 AM --
മലങ്കര സുറിയാനി കത്തോലിക്ക സഭയുടെ പ്രഥമ മേജർ ആർച്ച്ബിഷപ്പും കാതോലിക്കാ ബാവയുമായ മോറാൻ മോർ സിറിൽ ബസേലിയോസ് കാതോലിക്ക ബാവയുടെ 18 -ാമത് ഓർമ്മപ്പെരുന്നാൾ 2025 ജനുവരി 17, 18 തീയതികളിൽ പട്ടം സെൻറ് മേരീസ് മേജർ ആർക്കി എപ്പാർക്കിയൽ കത്തീഡ്രലിൽ ആചരിച്ചു. ജനുവരി 17 -ന് സന്ധ്യാനമസ്കാരവും തുടർന്ന് കബറിങ്കൽ ധൂപ പ്രാർത്ഥനയും നടത്തപ്പെട്ടു. ഓർമപ്പെരുനാൾ ദിനമായ ജനുവരി 18 -ന് മാവേലിക്കര ഭദ്രാസനാധ്യക്ഷൻ അഭിവന്ദ്യ ജോഷ്വാ മാർ ഇഗ്നാത്തിയോസ് മെത്രാപ്പോലീത്തയുടെ മുഖ്യകാർമികത്വത്തിൽ വിശുദ്ധ കുർബാനയും, കബറിങ്കൽ ധൂപ പ്രാർത്ഥനയും നടത്തപ്പെട്ടു. സഭയിലെ അഭിവന്ദ്യ പിതാക്കന്മാർ, റമ്പാന്മാർ, കോറെപ്പിസ്കോപ്പാമാർ, വൈദീകർ, എന്നിവർ സഹകാർമികരായിരുന്നു.