മോറാൻ മോർ സിറിൽ ബസേലിയോസ് കാതോലിക്ക ബാവയുടെ 17-ാമത് ഓർമ്മപ്പെരുന്നാൾ

മലങ്കര സുറിയാനി കത്തോലിക്ക സഭയുടെ പ്രഥമ മേജർ ആർച്ച്ബിഷപ്പും കാതോലിക്കയുമായിരുന്ന മോറാൻ മോർ സിറിൽ ബസേലിയോസ് കാതോലിക്ക ബാവയുടെ 17-ാമത് ഓർമ്മപ്പെരുന്നാൾ 2024 ജനുവരി 18-ന് പട്ടം സെന്‍റ് മേരീസ് മേജര്‍ ആര്‍ക്കി എപ്പാര്‍ക്കിയല്‍ കത്തീഡ്രലിൽ ആചരിച്ചു. ജനുവരി 17-ാം തീയതി ബുധനാഴ്ച വൈകിട്ട് 6-ന് സന്ധ്യാ  നമസ്കാരവും തുടർന്ന് കബറിങ്കൽ ധൂപ പ്രാർത്ഥനയും നടത്തി.

ഓർമപ്പെരുനാൾ ദിനമായ ജനുവരി 18-ന് രാവിലെ 6.30-ന് പ്രാർത്ഥനയും വിശുദ്ധ കുർബാനയും കബറിങ്കൽ ധൂപ പ്രാർത്ഥനയും നടത്തപ്പെട്ടു. അഭിവന്ദ്യ ജോഷ്വ മാർ ഇഗ്നാത്തിയോസ് മെത്രാപ്പൊലിത്താ മുഖ്യകാർമ്മികത്വം വഹിച്ചു. അഭിവന്ദ്യ സാമുവേൽ മാർ ഐറേനിയോസ് മെത്രാപ്പൊലിത്താ അനുസ്മരണസന്ദേശം നൽകി.  അഭിവന്ദ്യ യൂഹാനോൻ മാർ തെയഡോഷ്യസ് മെത്രാപൊലീത്ത, അഭിവന്ദ്യ യൂഹാനോൻ മാർ ക്രിസോസ്റ്റം മെത്രാപ്പൊലിത്താ, അഭിവന്ദ്യ മാത്യൂസ് മാർ പോളികാർപ്പോസ് എപ്പിസ്കോപ്പാ, അഭിവന്ദ്യ ആന്റണി മാർ സിൽവാനോസ് എപ്പിസ്കോപ്പാ, പൂനാ-കട്കി സെന്‍റ് എഫ്രേം ഭദ്രാസനത്തിന്‍റെ നിയുക്ത  മെത്രാപ്പൊലീത്ത വന്ദ്യ. കടവിൽ മാത്യൂസ് റമ്പാൻ, ബഹുമാനപ്പെട്ട വൈദികർ സഹകാർമ്മികരുമായിരുന്നു. ബഹുമാനപ്പെട്ട സിസ്റ്റേഴ്സ്, വൈദീകാർഥികൾ, അൽമായർ എന്നിവർ സന്നിഹിതരായിരുന്നു.   

LEAVE A COMMENT