മംഗളം സ്വാമിനാഥൻ പുരസ്‌കാരം മോറാൻ മോർ ബസേലിയോസ് കർദിനാൾ ക്ളീമിസ് കാതോലിക്കാബാവ ഏറ്റുവാങ്ങി

ഡോ. മംഗളം സ്വാമിനാഥൻ ദേശീയ അവാർഡ് മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ തലവനും പിതാവുമായ മോറാൻ മോർ ബസേലിയോസ് കർദിനാൾ ക്ളീമിസ് കാതോലിക്കാ ബാവ കേന്ദ്ര മന്ത്രി ശ്രീ ജിതെന്ദ്ര സിംഗിൽ നിന്ന് ഏറ്റുവാങ്ങി. ന്യൂഡൽഹിയിലെ എൻ.ഡി.എം.സി കൺവൻഷൻ സെന്ററിൽ വച്ച് നടന്ന ചടങ്ങിൽ പശ്ചിമ ബംഗാൾ ഗവർണർ സി.വി. ആനന്ദ ബോസ്, മുൻ കേന്ദ്ര മന്ത്രി മുരളി മനോഹർ ജോഷി എന്നിവർ പങ്കെടുത്തു. സാമൂഹ്യ സേവനരംഗത്തെ നാല് പതിറ്റാണ്ടു നീണ്ട സംഭാവനകളാണ് ഡോ. മംഗളം സ്വാമിനാഥൻ ദേശീയ പുരസ്‌കാരത്തിന് കാതോലിക്കാ ബാവായെ അർഹനാക്കിയത്. 

LEAVE A COMMENT