
ഡോ. യൂഹാനോൻ മാർത്തോമ്മാ അവാർഡ് കർദ്ദിനാൾ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവാ ഏറ്റുവാങ്ങി
- By Admin --
- 18-10-2025 12:02 PM --
മലങ്കര കത്തോലിക്കാ സഭയുടെ തലവനും പിതാവുമായ മോറാൻ മോർ ബസേലിയോസ് കർദ്ദിനാൾ ക്ലീമീസ് കാതോലിക്കാ ബാവാ പ്രഥമ ഡോ. യൂഹാനോൻ മാർത്തോമ്മാ അവാർഡ് ഏറ്റുവാങ്ങി. ഇന്ന് (ഒക്ടോബർ 18) രാവിലെ 10 മണിക്ക് അയിരൂർ-ചെറുകോൽപ്പുഴ കലാലയം കൺവൻഷൻ സെന്ററിൽ നടന്ന ചടങ്ങിൽ പ്രതിപക്ഷ നേതാവ് ശ്രീ വി.ഡി. സതീശൻ അത്യഭിവന്ദ്യ കാതോലിക്കാ ബാവ തിരുമേനിക്ക് സമ്മാനിച്ചു. ഒരു ലക്ഷം രൂപയും ഫലകവും അടങ്ങുന്നതാണ് അവാർഡ്.
പൊതു സമൂഹത്തിന് അത്യഭിവന്ദ്യ ബാവാ തിരുമേനി നൽകിയ സമഗ്ര സംഭാവനകൾ പരിഗണിച്ച് ആണ് ഡോ. യൂഹാനോൻ മാർത്തോമ്മാ മെത്രാപ്പോലീത്തായുടെ പേരിലുള്ള ഈ പുരസ്‌കാരത്തിന് അർഹനായത്. പ്രസ്തുത ചടങ്ങിൽ കേരളത്തിൻ്റെ ആദരണിയനായ പ്രതിപക്ഷ നേതാവ് ശ്രീ വി.ഡി. സതീശനും വിവിധ ക്രൈസ്തവ സഭാ മേലധ്യക്ഷന്മാരും സാമൂഹിക-സാംസ്കാരിക നേതാക്കളും പങ്കെടുത്തു.