ശ്രേഷ്ഠ ബാവ പുരസ്ക്കാരം മോറാൻ മോർ ബസേലിയോസ് കർദിനാൾ ക്ളീമിസ്കത്തോലിക്കാബാവായ്ക്ക്
- By Admin --
- 03-11-2025 10:27 AM --
മലങ്കര യാക്കോബായ സഭയുടെ കാലം ചെയ്ത ശ്രേഷ്ഠ കാതോലിക്കാഭാഗ്യസ്മരണാർഹനായ മോർ ബസ്സേലിയോസ് തോമസ് പ്രഥമൻ ബാവയുടെ സ്മരണാർഹം സംഘടിപ്പിക്കുന്ന ബസേലിയോസ് തോമസ് എക്സലൻസ്അവാർഡ്, മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ തലവനും പിതാവുമായ മോറാൻ മോർ ബസേലിയോസ് കർദിനാൾ ക്ളീമിസ്കത്തോലിക്കാബാവായ്ക്ക്. ഒക്ടോബർ 31 -ന് മലങ്കര യാക്കോബായ സഭയുടെ കത്തോലിക്കാ ബാവയായ ബസേലിയോസ് ജോസഫ് ബാവ തിരുമേനിയാണ് പുത്തൻകുരിശ് സെൻറ് അത്താനാസിയോസ് കത്തീഡ്രൽ പാത്രിയർക്കൽ സെന്ററിൽ വച്ച് ഈ പ്രഖ്യാപനം നടത്തിയത്.