ആർച്ചുബിഷപ്പ് ബനഡിക്ട് മാർ ഗ്രിഗോറിയോസ് മെത്രാപ്പൊലിത്തായുടെ 29-ാo ഓർമ്മപ്പെരുന്നാൾ ആചരിച്ചു

മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ രണ്ടാമത്തെ മെത്രാപ്പൊലീത്തൻ  ആർച്ചുബിഷപ്പ് ഭാഗ്യസ്മരണാർഹനായ ബനഡിക്ട് മാർ ഗ്രിഗോറിയോസ് മെത്രാപ്പൊലിത്തായുടെ  29-ാമത് ഓർമ്മപ്പെരുന്നാൾ, 2023 ഒക്‌ടോബർ 10 -ന് സമുചിതമായി ആചരിച്ചു. ഒക്ടോബർ 9-ാം  തീയതി തിങ്കളാഴ്ച വൈകിട്ട് 4. 30 നു എം.സി.എ യുടെ നേതൃത്വത്തിൽ നാലാഞ്ചിറ മാർ ഇവാനിയോസ് ചാപ്പലിൽ നിന്നും പട്ടം സെന്റ് മേരീസ് മേജർ ആർക്കി എപ്പാർകിയൽ കത്തീഡ്രലിലേക്ക്  ശാന്തി യാത്ര ക്രമീകരിച്ചു. തുടർന്ന്  സന്ധ്യാ നമസ്കാരവും കബറിങ്കൽ ധൂപ പ്രാർത്ഥനയും നടത്തി.

ഓർമപ്പെരുനാൾ ദിനമായ ഒക്ടോബർ 10 -ന്  രാവിലെ 6. 20-ന്  പ്രഭാത നമസ്കാരവും പരിശുദ്ധ കുർബാനയും കബറിങ്കൽ ധൂപ പ്രാർത്ഥനയും നടത്തപ്പെട്ടു. അഭിവന്ദ്യ ജോഷ്വ മാർ ഇഗ്നാത്തിയോസ് മെത്രാപ്പൊലിത്താ മുഖ്യകാർമ്മികത്വം വഹിച്ചു. അഭിവന്ദ്യ ജോസഫ് മാർ തോമസ് മെത്രാപ്പൊലിത്താ അനുസ്മരണസന്ദേശം നൽകി. അഭിവന്ദ്യ യൂഹാനോൻ മാർ ക്രിസോസ്റ്റം മെത്രാപ്പൊലിത്താ, അഭിവന്ദ്യ സാമുവേൽ മാർ ഐറേനിയോസ് മെത്രാപ്പൊലിത്താ, അഭിവന്ദ്യ മാത്യൂസ് മാർ പോളികാർപ്പോസ് എപ്പിസ്കോപ്പാ, ബഹുമാനപ്പെട്ട വൈദികർ സഹകാർമ്മികരുമായിരുന്നു. ബഹുമാനപ്പെട്ട സിസ്റ്റേഴ്സ്, വൈദീകാർഥികൾ, അൽമായർ എന്നിവർ സന്നിഹിതരായിരുന്നു.

LEAVE A COMMENT