അപ്പോസ്തോലിക് നുൺഷിയോ ആർച്ചുബിഷപ്പ് ജോർജ്ജ് പനംതുണ്ടിൽ പിതാവിന് സ്വീകരണം നൽകി
- By Admin --
- 17-09-2023 11:18 PM --
നവാഭിഷിക്തനായ ഖസാക്കിസ്ഥാനിലെ വത്തിക്കാന്‍ സ്ഥാനപതി അഭിവന്ദ്യ ആർച്ചുബിഷപ്പ് ജോർജ്ജ് പനംതുണ്ടിലിന് 2023 സെപ്റ്റംബർ 16 -ന് തിരുവനന്തപുരം പട്ടം സെന്റ് മേരീസ് മേജർ ആർക്കി എപ്പാർകിയൽ കത്തീഡ്രലിൽ മോറാൻ മോർ ബസേലിയോസ് കർദ്ദിനാൾ ക്ലീമിസ് കാതോലിക്കാ ബാവായുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. തുടർന്ന് ആർച്ചുബിഷപ്പ് അഭിവന്ദ്യ ജോർജ്ജ് പനംതുണ്ടിൽ പിതാവിന്റെ മുഖ്യകാർമ്മികത്വത്തിലും അഭിവന്ദ്യ പിതാക്കന്മാരുടെയും ബഹുമാനപെട്ട വൈദികരുടെയും സഹകാർമ്മികത്വത്തിലും വിശുദ്ധ കുർബാന അർപ്പിക്കുകയും ചെയ്തു. ഇന്ത്യയുടെ അപ്പോസ്തോലിക് നുൺഷിയോ അഭിവന്ദ്യ ലിയോപോൾഡോ ജിറേലി പിതാവ് ശുശ്രുഷകളിൽ പങ്കെടുക്കുകയും അനുമോദനങ്ങൾ അറിയിച്ചു സംസാരിക്കുകയും ചെയ്തു. സഭയിലെ സന്യസ്തരും, അൽമായരും ശുശ്രുഷകളിൽ പങ്കെടുത്തു.